---
title: "ഓണ്‍ലൈന്‍ കലോല്‍സവവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫികളും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്തു "
english_title: "Certificates and trophies for online kalolsa winners were distributed at Block Panchayat Hall perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26385/certificates-and-trophies-for-online-kalolsa-winners-were-distributed-at-block-panchayat-hall-perambra"
published_at: "2022-02-14T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a5155dfa69_0000 WATERMARK.jpg"
keywords: []
---

# ഓണ്‍ലൈന്‍ കലോല്‍സവവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫികളും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വജ്ര ജൂബിലി കലാകാരന്‍മാരും ബ്ലോക്ക് റിസോഴ്‌സ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കലോല്‍സവവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫികളും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വജ്ര ജൂബിലി കലാകാരന്‍മാരും ബ്ലോക്ക് റിസോഴ്‌സ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കലോല്‍സവവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫികളും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

പേരാമ്പ്ര ബ്ലോക്കിനു കീഴിലുള്ള എല്‍പി, യുപി, എച്ച്എസ്സ്, എച്ച്എസ്സ്എസ്സ്, വിഭാഗങ്ങളിലായി 1500 വിദ്യാര്‍ത്ഥികളാണ് കലോല്‍സവത്തില്‍ പങ്കെടുത്തത്. കേരളാ ടൂറിസം ഡയറക്ടര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റാണ് മല്‍സര വിജയികള്‍ക്ക് നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

ബിഡിഒ പി.വി. ബേബി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ശശികുമാര്‍ പേരാമ്പ്ര, കെ. സജീവന്‍, പി.കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനാതനന്‍, കെ. പ്രഭാ ശങ്കര്‍. കെ.കെ. അജിത ലിസി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26385/certificates-and-trophies-for-online-kalolsa-winners-were-distributed-at-block-panchayat-hall-perambra)