പേരാമ്പ്ര : ഒലീവ് പബ്‌ളിക് സ്‌കൂളിന്റെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സ്വാഗത സംഘം രൂപീകരണം പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രൂപീകരിച്ചു.

പിടിഎ പ്രസിഡന്റ് പി.ടി. അഷറഫ് അധ്യക്ഷനായ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷൈനി. വി.കെ മാനേജ്‌മെന്റെ് പ്രതിനിധികള്‍, പിടിഎ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, മദര്‍ പിടിഎ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് പ്രധാന കമ്മറ്റികളും ഉപകമ്മറ്റികളും രൂപീകരിച്ചു. ജനുവരി 29 മുതല്‍ 31 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രാരംഭ ആഘോഷ പരിപാടികള്‍ ബഹു: എം.എല്‍ എ . ടി.പി. രാമകൃഷണന്‍ ഉത്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
Olive's silver jubilee celebration has formed a welcome group