---
title: "വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ കുട്ടികള്‍ക്ക് ആവേശമായി പ്രവേശനോല്‍സവം "
english_title: "Vengapatta Govt: Enthusiastic Entrance Ceremony for High School Students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26392/vengapatta-govt-enthusiastic-entrance-ceremony-for-high-school-students"
published_at: "2022-02-14T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a6590b0c9f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ കുട്ടികള്‍ക്ക് ആവേശമായി പ്രവേശനോല്‍സവം 

> **Lead Summary:** ** പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പ്രീ പ്രൈമറി പ്രവേശനോല്‍സവം കുട്ടികള്‍ക്ക് ആവേശമായി. വര്‍ണ്ണങ്ങള്‍ വിതറി നില്‍ക്കുന്ന ക്ലാസ് മുറികളിലേക്ക് ആഹ്ലാദപൂര്‍വ്വം രക്ഷിതാക്കള്‍ക്കൊപ്പം കുരുന്നുകള്‍ വന്നു ചേര്‍ന്നു.

## Article Content

** പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പ്രീ പ്രൈമറി പ്രവേശനോല്‍സവം കുട്ടികള്‍ക്ക് ആവേശമായി. വര്‍ണ്ണങ്ങള്‍ വിതറി നില്‍ക്കുന്ന ക്ലാസ് മുറികളിലേക്ക് ആഹ്ലാദപൂര്‍വ്വം രക്ഷിതാക്കള്‍ക്കൊപ്പം കുരുന്നുകള്‍ വന്നു ചേര്‍ന്നു.

പ്രഭാത ഭക്ഷണം നല്‍കിയും മധുരം നുകര്‍ന്നും സ്‌കൂള്‍ തുറന്നതിന്റെ ആഘോഷം പങ്കിട്ടു. പ്രവേശനോല്‍സവം പിടിഎ പ്രസിഡണ്ട് പി.സന്തോഷ് ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി പി.പി.മനോജ് കുമാര്‍ അധ്യക്ഷനായി. ബിന്ദു, ലത്തീഫ്, വിജിത്ത്, രജിത, രേഖ, സില്‍ജി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26392/vengapatta-govt-enthusiastic-entrance-ceremony-for-high-school-students)