---
title: "വെള്ളിയൂര്‍ തച്ചര്‍കണ്ടിതാഴെ ഭാഗത്ത് പന്നികളുടെ വിളയാട്ടം "
english_title: "Pig game at the bottom of Velliyoor Thatcherkandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26395/pig-game-at-the-bottom-of-velliyoor-thatcherkandi"
published_at: "2022-02-14T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a688e9bef1_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വെള്ളിയൂര്‍ തച്ചര്‍കണ്ടിതാഴെ ഭാഗത്ത് പന്നികളുടെ വിളയാട്ടം 

> **Lead Summary:** **പേരാമ്പ്ര:** വെള്ളിയൂര്‍ തച്ചര്‍കണ്ടിതാഴെ ഭാഗത്ത് ഇന്നു പുലര്‍ച്ചെ കാട്ടുപന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. നെല്ലിയുള്ള കണ്ടി ഗോപാലന്റെ കൃഷിയിടത്തിലെ വാഴ, മരച്ചീനി, ചേന തുടങ്ങിയ വിളകളാണ് പന്നി നശിപ്പിച്ചത്.

## Article Content

**പേരാമ്പ്ര:** വെള്ളിയൂര്‍ തച്ചര്‍കണ്ടിതാഴെ ഭാഗത്ത് ഇന്നു പുലര്‍ച്ചെ കാട്ടുപന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. നെല്ലിയുള്ള കണ്ടി ഗോപാലന്റെ കൃഷിയിടത്തിലെ വാഴ, മരച്ചീനി, ചേന തുടങ്ങിയ വിളകളാണ് പന്നി നശിപ്പിച്ചത്.

രാത്രി കാലങ്ങളില്‍ മാത്രമായിരുന്നു പന്നികള്‍ ഇറങ്ങുന്നത്. എന്നാല്‍ പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങളില്‍ പന്നികള്‍ നിലയുറപ്പിക്കുന്ന അവസ്ഥയാണ് ഈ പ്രദേശത്ത് ഉള്ളത്.

ഇതു മൂലം ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ പന്നിയുടെ ആക്രമണ ഭീതിയിലാണ്. നെച്ചാട് പഞ്ചായത്തിലെ പതിമൂനാം വാര്‍ഡിലെ പൊറെരി താഴ, തച്ചര്‍ കണ്ടി എന്നിവിടങ്ങളിലെ കര്‍ഷകരാണ് പന്നി ശല്യം മൂലം ഏറെ ദുരിതത്തിലായിരിക്കുന്നത്.

പന്നി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26395/pig-game-at-the-bottom-of-velliyoor-thatcherkandi)