---
title: " ആടിന് രക്ഷകരായി അഗ്നി രക്ഷാസേന"
english_title: "Firefighters rescue goat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263967/firefighters-rescue-goat"
published_at: "2025-01-17T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789e8eb93cc2_AADE.JPG"
keywords: []
---

#  ആടിന് രക്ഷകരായി അഗ്നി രക്ഷാസേന

> **Lead Summary:** **മേപ്പയ്യൂര്‍** : മേപ്പയ്യൂര്‍ ഹൈസ്‌കൂളിന് സമീപം കാഞ്ഞിരമുക്കില്‍ കിണറ്റില്‍ വീണ ആടിനെ രക്ഷകരായത് പേരാമ്പ്ര അഗ്നി സേന. കാഞ്ഞിരമുക്ക് തേനാംകുഴി പ്രഭാകരന്‍ എന്നയാളുടെ പറമ്പിലെ ആള്‍മറയില്ലാത്ത പുല്ലുമൂടി കിടക്കുന്ന കിണറില്‍ സമീറ കീഴൂര്‍ പറമ്പ് എന്നവരുടെ ആട് മേയുന്നതിനിടെ വീഴുകയായിരുന്നു.

## Article Content

**മേപ്പയ്യൂര്‍** : മേപ്പയ്യൂര്‍ ഹൈസ്‌കൂളിന് സമീപം കാഞ്ഞിരമുക്കില്‍ കിണറ്റില്‍ വീണ ആടിനെ രക്ഷകരായത് പേരാമ്പ്ര അഗ്നി സേന. കാഞ്ഞിരമുക്ക് തേനാംകുഴി പ്രഭാകരന്‍ എന്നയാളുടെ പറമ്പിലെ ആള്‍മറയില്ലാത്ത പുല്ലുമൂടി കിടക്കുന്ന കിണറില്‍ സമീറ കീഴൂര്‍ പറമ്പ് എന്നവരുടെ ആട് മേയുന്നതിനിടെ വീഴുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സിപി ഗിരീശന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ ടി റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ആറടിയോളം വെള്ളമുള്ള കിണറില്‍ നിന്നും ആടിനെ സുരക്ഷിതമായി കരയ്‌ക്കെടുത്തു.

ആള്‍മറയില്ലാത്ത കിണറുകള്‍ക്ക് സുരക്ഷാ വേലികള്‍ നിര്‍മ്മിക്കാത്തതിനാല്‍ അടുത്ത ദിവസങ്ങളിലായി ഇത്തരം അപകടങ്ങള്‍ വളരെ കൂടുതലാണെന്ന് ഫയര്‍ ഓഫീസര്‍മാര്‍ പറഞ്ഞു.

നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീശന്‍, വി കെ അരുണ്‍ പ്രസാദ്, പി എം വിജേഷ്, ഹോം ഗാര്‍ഡ് കെ പി ബാലകൃഷ്ണന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263967/firefighters-rescue-goat)