---
title: "മലയോര ഹൈവേയുടെ അലൈന്‍മെന്റ് മാറ്റാനുള്ള നീക്കത്തില്‍ അടിയന്തിര നടപടി വേണമെന്ന് കോണ്‍ഗ്രസ് "
english_title: "Congress demands immediate action to change alignment of hilly highway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26402/congress-demands-immediate-action-to-change-alignment-of-hilly-highway"
published_at: "2022-02-14T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a701f32084_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മലയോര ഹൈവേയുടെ അലൈന്‍മെന്റ് മാറ്റാനുള്ള നീക്കത്തില്‍ അടിയന്തിര നടപടി വേണമെന്ന് കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര:** നിയോജക മണ്ഡലത്തില്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ മുള്ളന്‍ മുന്ന് പാലം-ചെമ്പനോട-പെരുവെണ്ണാമൂഴി വഴികടന്ന് പോകുന്ന നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ അലൈന്‍മെന്റ് മാറ്റി മറിക്കുവാനുള്ള തല്പരകക്ഷികളുടെ നിഗൂഡ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് ഈ വിഷയത്തില്‍ എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** നിയോജക മണ്ഡലത്തില്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ മുള്ളന്‍ മുന്ന് പാലം-ചെമ്പനോട-പെരുവെണ്ണാമൂഴി വഴികടന്ന് പോകുന്ന നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ അലൈന്‍മെന്റ് മാറ്റി മറിക്കുവാനുള്ള തല്പരകക്ഷികളുടെ നിഗൂഡ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് ഈ വിഷയത്തില്‍ എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ചക്കിട്ടപാറ പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം എത്രയും പെട്ടെന്ന് വിളിച്ച് കൂട്ടണം എന്നും യോഗം ആവശ്യപ്പെട്ടു. ജെയിംസ് മാത്യു അധ്യക്ഷനായി.

കെ.എ. ജോസുകുട്ടി, ജോര്‍ജ് മുക്കള്ളി , തോമസ് ആനത്താനം, എം. ശിവദാസന്‍, ബാബു കൂനംന്തടം, ഗിരിജ ശശി, പാപ്പച്ചന്‍ കൂനംന്തടം, നടേരി ബാലകൃഷ്ണന്‍, ഷിജോ പാലംന്തല, ഷാജു മാളിയേക്കല്‍, രാജേഷ് തറവട്ടം, ഗിരീഷ് കോമച്ചന്‍ കണ്ടി, ഷാരോണ്‍ കണ്ണന്‍ ചിറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26402/congress-demands-immediate-action-to-change-alignment-of-hilly-highway)