പേരാമ്പ്ര :വൈസ് ചാന്‍സിലര്‍ നിയമനങ്ങളില്‍ ചാന്‍സലര്‍മാരായ ഗവര്‍ണര്‍മാര്‍ക്ക് പരമാധികാരം നല്‍കിക്കൊണ്ടുള്ള യുജിസി കരട് വിജ്ഞാപനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പേരാമ്പ്ര എല്‍ഐസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പുതിയ വ്യവസ്ഥകളുമായി ചാന്‍സലര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമത്തിന്റെ കരട് യുജിസി കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ നിയോഗിക്കുന്നതും ചാന്‍സലര്‍ ആയിരിക്കുമെന്നാണ് കരടില്‍ സൂചനയുണ്ട്.ഇതുവരെ വൈസ്ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയെ നിശ്ചയിക്കുന്നത് അതാത് സംസ്ഥാന സര്‍ക്കാറുകളായിരുന്നു.
ഈ അധികാരം ഇനിമുതല്‍ ഗവര്‍ണര്‍മാര്‍ക്കായിരിക്കും. ഇതിനെതിരെ എസ്എഫ്‌ഐ ദേശ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് എസ്എഫ്‌ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര എല്‍ഐസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അശ്വന്ത് ചന്ദ്ര ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് കെ.കെ അമല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അസിന്‍ ബാനു, ഏരിയ വൈസ് പ്രസിഡന്റ് ദേവനന്ദ് എന്നിവര്‍ സംസാരിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ ഇ.കെ അക്ഷയ്, കെ ആദര്‍ശ്, അ്വശിന്‍, എസ്.ജെ സാന്‍ജല്‍, ആര്‍. പ്രണോയ്, അക്ഷയ, അനുജിത്ത് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
SFI protests against UGC draft notification at perambra