പേരാമ്പ്ര: മലബാര്‍ മെഡിക്കല്‍ കോളേജ് ഉള്ളിയേരിയും എ.കെ നാരായണന്‍ നായര്‍ സേവാ ട്രസ്റ്റ് ചെറുവണ്ണൂരും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.കെ നാരായണന്‍ നായര്‍ ട്രസ്റ്റ് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ വിഭാഗം, ദന്തല്‍ വിഭാഗം, നേത്ര വിഭാഗം എന്നിവയിലാണ് ക്യാമ്പ് നടത്തിയത്. മുയിപ്പോത്ത് ടൗണില്‍ സംഘടിപ്പിച്ച് ക്യാമ്പ് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗസാധ്യതകള്‍ മുന്‍കൂട്ടി അറിഞ്ഞ് പ്രതിവിധി തേടുന്നതാണെന്ന് ഡോക്ടര്‍ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു.
ട്രസ്റ്റ് ചെയര്‍മാന്‍ എം മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഇ.കെ സുബൈദ മുഖ്യാതിഥിയായി. മെഗാ മെഡിക്കല്‍ ക്യാമ്പില്‍ 300 ഓളം പേര്‍ പങ്കെടുത്തു.
കെ.കെ രജിഷ്, തറുവയ് ഹാജി, കെ.എം ബാലകൃഷ്ണന്‍, മലബാര്‍ മെഡിക്കല്‍ കോളേജ് ഉള്ളിയേരി മാര്‍ക്കറ്റിംഗ് മാനേജര്‍ സന്ദിപലാല്‍, എം പ്രകാശന്‍, ടി.എം ഹരിദാസ്, എ.കെ രാമചന്ദ്രന്‍, കെ,ടി വിനോദ്, പി.എം സജീവന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.ടി വത്സലന്‍, കോമത്ത് ശോഭ, ശ്രീകേഷ് കുട്ടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
A free mega medical camp was organized at perambra