---
title: "നടുക്കുന്ന ഓര്‍മ്മകള്‍ക്കു മുന്‍പില്‍ അശ്രു കണങ്ങളാല്‍ ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് കലിക്കറ്റ് ഡിഫന്‍സ് "
english_title: "Calicut Defense pays homage with teardrops in front of trembling memories"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26418/calicut-defense-pays-homage-with-teardrops-in-front-of-trembling-memories"
published_at: "2022-02-14T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a80eec1166_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നടുക്കുന്ന ഓര്‍മ്മകള്‍ക്കു മുന്‍പില്‍ അശ്രു കണങ്ങളാല്‍ ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് കലിക്കറ്റ് ഡിഫന്‍സ് 

> **Lead Summary:** **പേരാമ്പ്ര: **പുല്‍വാമ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികം കലിക്കറ്റ് ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ശ്രദ്ധാഞ്ജലിയും പുഷ്പാര്‍ച്ചനയും നടത്തി പ്രണാമമര്‍പ്പിച്ചു.

## Article Content

**പേരാമ്പ്ര: **പുല്‍വാമ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികം കലിക്കറ്റ് ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ശ്രദ്ധാഞ്ജലിയും പുഷ്പാര്‍ച്ചനയും നടത്തി പ്രണാമമര്‍പ്പിച്ചു.

2019 ഫെബ്രുവരി 14നായിരുന്നു കശ്മീരിലെ പുല്‍വാമയില്‍ ഭീകരൻ കാർ ബോംബ് സൈനിക വാഹനത്തിൽ ഇടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു 

നമ്മുടെ ധീര,വീര സൈനികരുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ പ്രണാമമര്‍പ്പിച്ചു കൊണ്ട് പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് കലിക്കറ്റ് ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നടത്തി.

ജവാന്‍ അബ്ദുളള പുനത്തിലിന്റെയും, രോഹിത് ചെറുവണ്ണൂര്‍, രാഹുല്‍ എരവട്ടൂര്‍, ബിജീഷ് മുതുകാട്, സുന്ദര്‍ നൊച്ചാട് കൂടാതെ കലിക്കറ്റ് ഡിഫന്‍സിന്റെ പ്രതിനിധികളും, ഓട്ടോ, ബസ് തൊഴിലാളികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സാമൂഹിക മേഖലകളിലെ വ്യക്തിത്വങ്ങളും യാത്രക്കാരും പങ്കെടുത്തു. സമൂഹത്തോടും രാജ്യത്തോടും ആദരവുമായ് നിരവധി പേര്‍ പ്രണാമമര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26418/calicut-defense-pays-homage-with-teardrops-in-front-of-trembling-memories)