---
title: "ഉന്നത വിജയികള്‍ക്ക് അനുമോദനം സംഘടിപ്പിച്ച് നാഷണല്‍ ട്യൂഷന്‍സ് പേരാമ്പ്ര"
english_title: "National Tuitions Perambra organizes felicitation for top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264220/national-tuitions-perambra-organizes-felicitation-for-top-achievers"
published_at: "2025-01-18T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b4daf7725c_pa.jpg"
keywords: []
---

# ഉന്നത വിജയികള്‍ക്ക് അനുമോദനം സംഘടിപ്പിച്ച് നാഷണല്‍ ട്യൂഷന്‍സ് പേരാമ്പ്ര

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്രയുടെ വിദ്യാഭ്യാസ സാമൂഹിക കലാ സാംസ്‌ക്കാരിക രംഗത്ത് പതിനൊന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന നാഷണല്‍ ട്യൂഷന്‍സ് പേരാമ്പ്ര 2023-24 അധ്യായനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും എന്‍എംഎംഎസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കും അനുമോദന സദസ്സ് സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്രയുടെ വിദ്യാഭ്യാസ സാമൂഹിക കലാ സാംസ്‌ക്കാരിക രംഗത്ത് പതിനൊന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന നാഷണല്‍ ട്യൂഷന്‍സ് പേരാമ്പ്ര 2023-24 അധ്യായനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും എന്‍എംഎംഎസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കും അനുമോദന സദസ്സ് സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 19 ന് ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ പേരാമ്പ്ര റീജിയണല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍ മനോജ് പാലയാട്ട് സ്വാഗതം പറയുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം സി.എം. സജു അധ്യക്ഷത വഹിക്കും.

ഗ്രാമപഞ്ചായത്തംഗം അര്‍ജ്ജുന്‍ കറ്റയാട്ട് മുഖ്യാതിഥിയായിരിക്കും. ദിലീപ് കണ്ടോത്ത്, പി. രാജന്‍ കായണ്ണ, എന്‍ ഹരിദാസ്, കൂളിക്കണ്ടി കരീം, വി. സുമേഷ്, പി.കെ സുരേഷ് നൊച്ചാട്, അരുണ്‍ ലാല്‍ തടത്തില്‍, അക്ഷയ് നൊച്ചാട്, ധാത്രിയ അരിക്കുളം, സിനിന പേരാമ്പ്ര, ഷഹര്‍ഷാദ് എന്നിവര്‍ സംസാരിക്കും. ചടങ്ങിന് സിന്ധു പേരാമ്പ്ര നന്ദിയും പറയും. വാര്‍ത്താ സമ്മേളനത്തില്‍ മനോജ് പാലയാട്ട്, സിനിന മനോജ്, പി.കെ സുരേഷ്, സിന്ധു പേരാമ്പ്ര എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264220/national-tuitions-perambra-organizes-felicitation-for-top-achievers)