---
title: "പേരാമ്പ്ര താലൂക്ക് രൂപീകരിക്കണം; ജനകീയ ഒപ്പ് ശേഖരണം തുടങ്ങി; എസ്ഡിപിഐ"
english_title: "Perambra taluk should be formed; Popular signature collection started; SDPI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264247/perambra-taluk-should-be-formed-popular-signature-collection-started-sdpi"
published_at: "2025-01-18T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b67fe03bf4_s.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് രൂപീകരിക്കണം; ജനകീയ ഒപ്പ് ശേഖരണം തുടങ്ങി; എസ്ഡിപിഐ

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പ് ശേഖരണം ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പ് ശേഖരണം ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കുടിയേറ്റ മേഖലയായ കൂരാച്ചുണ്ട്, ചെമ്പനോട, കക്കയം, ചക്കിട്ടപാറ ഉള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്ന മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പേരാമ്പ്രയിലെയും പരിസര പഞ്ചായത്തുകളിലെയും ജനങ്ങളുടെ ചിരകാലാഭിലാഷം യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ജനുവരി 17, 18, 19 തിയ്യതികളില്‍ നടത്തുന്ന ജനകീയ ഒപ്പ് ശേഖരണം ആരംഭിച്ചത്.

പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, നിവേദനം നല്‍കല്‍, ജനകീയ ഒപ്പ് ശേഖരണം, മുഖ്യമന്ത്രിക്ക് ഭീമ ഹരജി, 20 ന് വൈകീട്ട് പേരാമ്പ്ര ബസ്സ്റ്റാന്‍ഡ് പരിസരത്ത് കാന്റില്‍ ലൈറ്റ് തുടങ്ങി വിവിധ പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് വി നൗഷാദ്, വൈസ് പ്രസിഡണ്ട് വി കുഞ്ഞമ്മത്, എം.പി അജ്മല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264247/perambra-taluk-should-be-formed-popular-signature-collection-started-sdpi)