---
title: "ദീര്‍ഘമായ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുരുന്നുകള്‍ അംഗനവാടിയിലേക്ക് "
english_title: "After a long gap of two years, the children go to the Anganwadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26426/after-a-long-gap-of-two-years-the-children-go-to-the-anganwadi"
published_at: "2022-02-14T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a8992081c9_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ദീര്‍ഘമായ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുരുന്നുകള്‍ അംഗനവാടിയിലേക്ക് 

> **Lead Summary:** **പേരാമ്പ്ര:** കോവിഡ് മഹാമാരി കാരണം അടഞ്ഞുകിടന്ന അംഗനവാടികള്‍ ആഹ്ലാദരവങ്ങളോടെ വീണ്ടും പൂര്‍വസ്ഥിതിയിലേക്ക്.

## Article Content

**പേരാമ്പ്ര:** കോവിഡ് മഹാമാരി കാരണം അടഞ്ഞുകിടന്ന അംഗനവാടികള്‍ ആഹ്ലാദരവങ്ങളോടെ വീണ്ടും പൂര്‍വസ്ഥിതിയിലേക്ക്.

കുരുന്നുകള്‍ അങ്കണവാടിയിലേക്ക് എന്ന പേരിലുള്ള പിഞ്ചു മക്കളുടെ പ്രവേശനോത്സവത്തിന്റെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം എടക്കയില്‍ അങ്കണവാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി. പ്രവിത നിര്‍വഹിച്ചു.

ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.മോനിഷ അധ്യക്ഷയായി.

വാര്‍ഡ് മെംമ്പര്‍മാരായ ഇ.ടി ഷൈജ, എം.എം. രഘുനാഥ്, സൂപ്പര്‍ വൈസര്‍ നിമ്മി, കെ ശ്രീധരന്‍, സ്വപ്ന, അങ്കണവാടി വര്‍ക്കര്‍ ലത തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26426/after-a-long-gap-of-two-years-the-children-go-to-the-anganwadi)