---
title: "ഗോള്‍ഡന്‍ ജൂബിലി ആഘോഷം; സംഘാടക സമിതി രൂപീകരിച്ചു"
english_title: "Golden Jubilee Celebration; The organizing committee was formed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264280/golden-jubilee-celebration-the-organizing-committee-was-formed-at-perambra"
published_at: "2025-01-18T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b879d824c5_vk.jpg"
keywords: []
---

# ഗോള്‍ഡന്‍ ജൂബിലി ആഘോഷം; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര സികെജി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി 501 അംഗസംഘാടക സമിതി രൂപീകരിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര സികെജി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി 501 അംഗസംഘാടക സമിതി രൂപീകരിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു.

1975 ല്‍ സ്ഥാപിതമായ കലാലയത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍ പുതിയ അക്കാദമിക് ബ്ലോക്കിന്റെയും ലൈബ്രറി ബ്ലോക്കിന്റെയും ഉദ്ഘടനവും ആദ്യ ഘട്ടത്തില്‍ നടക്കും. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്‌കാരിക സമ്മേളനം, ലിറ്ററേച്ചര്‍ ഫെസ്റ്റ്, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ്, അമേച്ചര്‍ നാടകോത്സവം, വിദ്യാഭ്യാസ സെമിനാര്‍, വികസന സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം, സികെജി ഫെസ്റ്റ്, കോളേജ് ചരിത്ര രചന, സുവനീര്‍, ഫുട്‌ബോള്‍ മേള എന്നിവ സംഘടിപ്പിക്കുന്നു.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ലിയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.കെ. സജീഷ്, വിനോദ് തിരുവോത്ത്, എം. കുഞ്ഞമ്മദ്, പ്രവീണ്‍ കുമാര്‍, രാമചന്ദ്രന്‍, ശ്രീനി മനത്താത്ത്, പി. മോനിഷ, അഡ്വ. കെ.കെ രാജന്‍, പ്രൊഫ. എം.കെ പീതാംബരന്‍, ഡോ. കെ.പി. പ്രിയദര്‍ശന്‍, ഡോ. എന്‍.എം. പ്രദീഷ്, കെ.പി അഭിനന്ദ്, കെ. വിനോദന്‍, ബാബു കൈലാസ്, കെ.യു നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264280/golden-jubilee-celebration-the-organizing-committee-was-formed-at-perambra)