---
title: "ദേവ് യാന് അമ്മയുണ്ട് കരള്‍ പകുത്ത് നല്‍കാന്‍"
english_title: "Dev Yan has his mother to donate his liver at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264331/dev-yan-has-his-mother-to-donate-his-liver-at-perambra"
published_at: "2025-01-18T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678bd38808a80_dddddddddd.jpg"
keywords: []
---

# ദേവ് യാന് അമ്മയുണ്ട് കരള്‍ പകുത്ത് നല്‍കാന്‍

> **Lead Summary:** **പേരാമ്പ്ര:** ദേവ് യാന് കരള്‍ പകുത്ത് നല്‍കാന്‍ അമ്മയുണ്ട്. സുമനസുകളുടെ കാരുണ്യവും ഒപ്പം ചേര്‍ന്നാല്‍ മൂന്നര വയസ്സുകാരന്‍ കളി ചിരിയുമായി ജീവിതത്തിലേക്ക് മടങ്ങിയെത്തും.

## Article Content

**പേരാമ്പ്ര:** ദേവ് യാന് കരള്‍ പകുത്ത് നല്‍കാന്‍ അമ്മയുണ്ട്. സുമനസുകളുടെ കാരുണ്യവും ഒപ്പം ചേര്‍ന്നാല്‍ മൂന്നര വയസ്സുകാരന്‍ കളി ചിരിയുമായി ജീവിതത്തിലേക്ക് മടങ്ങിയെത്തും.

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നടുക്കണ്ടിപ്പാറ കൈപാഞ്ചേരി ശ്രീനേഷ് നിത്യ ദമ്പതികളുടെ മൂന്നര വയസ്സ് പ്രായമുള്ള ദേവ് യാനെ കരള്‍ ക്യാന്‍സറിന്റെ രൂപത്തില്‍ വിധിവേട്ടയാടിയപ്പോള്‍ തകര്‍ന്നതാണ് ആ കൊച്ചു കുടുംബം. മൂന്നര വയസ് മാത്രം പ്രായമുള്ള പൊന്നുമോന് കരള്‍ മാറ്റിവെക്കാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ കരളറിഞ്ഞ് കരള്‍ പകുത്ത് നല്‍കാന്‍ അമ്മ നിത്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ ഭാരിച്ച ചികിത്സ ചെലവ് കൂടുംബത്തിന് മുന്നില്‍ വെല്ലുവിളിയായി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്ദിരാ ഗാന്ധി ഹോസ്പ്പിറ്റല്‍ എറണാകുളം, ലോക് ഷോര്‍ ആശുപത്രി എറണാകുളം എന്നിവിടങ്ങളിലേക്ക് ചികിത്സക്ക് വേണ്ടി കുടുംബം ഓടി നടന്നു. എല്ലായിടത്തു നിന്നും ശസ്ത്രക്രിയയിലൂടെ ദേവിനെ രക്ഷപ്പെടുത്താനാകുമെന്ന് ഉറപ്പു നല്‍കി. എന്നാല്‍ ചികിത്സ ചെലവിനുള്ള 55 ലക്ഷത്തിന് എന്തു ചെയ്യണമെന്നത് കുടുംബത്തെ പ്രതിസന്ധിയിലാക്കി.

എംവിആര്‍ ആശുപത്രിയിലെ ശസ്ത്രക്രിയയടക്കം 25 ലക്ഷം രൂപയോളം വിവിധ ആശുപത്രികളില്‍ ഇവര്‍ ചെലവാക്കിയിരിക്കുകയാണ്. കുഞ്ഞുമോന്റെ പുഞ്ചിരി മായാതിരിക്കണമെങ്കില്‍ സുമനസുകളുടെ കരളറിഞ്ഞ സഹായം കൊണ്ട് മാത്രമെ ഇനി സാധ്യമാവുകയുള്ളൂ. ശേഷം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അഭിപ്രായ പ്രകാരം കുഞ്ഞുമോന്റെ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ ഉടന്‍ നടത്തിയാല്‍ അസുഖം പൂര്‍ണ്ണമായും ഭേദമായി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പറ്റുമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇത് കുടുംബത്തിനും നാടിനും തികച്ചും ആശ്വാസമേകുന്ന വാക്കുകളായിരുന്നു.

പണയപ്പെടുത്താനുള്ള തൊക്കെ പണയപ്പെടുത്തിയും അവസാനത്തെ നാണയം വരെ എടുത്തിട്ടുമാണ് കുടുംബം ഇതുവരെ ഈ കുഞ്ഞിന്റെ ചികിത്സ നടത്തിപ്പോന്നത്. എല്ലാം മറന്ന് മനുഷ്യത്വത്തിന് എന്നും ഊന്നല്‍ നല്‍കിയ നിരവധി അനുഭവങ്ങള്‍ കൈമുതലായുണ്ട്. ഇക്കാര്യത്തിലും അത് പ്രകടമാകുമെന്ന പ്രത്യാശ നന്മയുള്ള മനസുകള്‍ക്ക് കരുത്തു നല്‍കുന്നുണ്ട്.

അതു കൊണ്ട് തന്നെ ദേവ് യാന്റെ ചികിത്സാവശ്യാര്‍ത്ഥം ധനശേഖരണത്തിനായി വടകര എം.പി ഷാഫി പറമ്പില്‍, പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി തുടങ്ങിയവര്‍ രക്ഷാധികാരികളായും മുഴുവന്‍ സംഘടനകളുടെയും പ്രതിനിധികള്‍ അംഗങ്ങളായും ദേവ് യാന്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

സ്വന്തം കുഞ്ഞുങ്ങള്‍ മാത്രമല്ല ലോകത്തിലെ എല്ലാ കുഞ്ഞുങ്ങളും സ്വന്തം മക്കളാണെന്ന തിരിച്ചറിവോടെ ഈ ദൗത്യം വിജയിപ്പിക്കുവാന്‍ എല്ലാ സുമനസ്സുകളുടെയും സഹായ സഹകരണം ഈ കുടുംബത്തിന് ഇന്ന് ആവശ്യമുണ്ട്. കെ.കെ നിധീഷ് കണ്‍വീനറായും സുനീഷ് പുതുക്കുടി ചെയര്‍മാനായും എസ്.കെ അസൈനാര്‍ ട്രഷററായും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.

KERALA GRAMlN BANK

CHALIKKARA

A/C No: 4017310 1055371

IFSC: KL GB0040173

Google paly - +91 984706 2451

NITHYA K

ദേവ് യാന്‍ ചികിത്സാ സഹായ കമ്മിറ്റി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264331/dev-yan-has-his-mother-to-donate-his-liver-at-perambra)