---
title: "വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിയുടെ തൈ നടീല്‍ ഉത്സവം"
english_title: "Seedling planting festival of non-toxic vegetable cultivation on Vishu at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264378/seedling-planting-festival-of-non-toxic-vegetable-cultivation-on-vishu-at-perambra"
published_at: "2025-01-19T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678c8ebfab219_vi.JPG"
keywords: []
---

# വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിയുടെ തൈ നടീല്‍ ഉത്സവം

> **Lead Summary:** **പേരാമ്പ്ര: **സിപിഐഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത സംയോജിത കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായുള്ള വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിയുടെ തൈ നടീല്‍ ഉത്സവം സംഘടിപ്പിച്ചു. എടവരാട് നോര്‍ത്ത് ബ്രാഞ്ചില്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം എ.കെ. ബാലന്‍ തൈ നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **സിപിഐഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത സംയോജിത കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായുള്ള വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിയുടെ തൈ നടീല്‍ ഉത്സവം സംഘടിപ്പിച്ചു. എടവരാട് നോര്‍ത്ത് ബ്രാഞ്ചില്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം എ.കെ. ബാലന്‍ തൈ നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേരളത്തെ കാര്‍ഷിക സ്വയം പര്യാപ്തതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോക്കല്‍ കമ്മറ്റി അംഗം അഡ്വ: കെ. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീലജ പുതിയെടുത്ത് മുഖ്യ പ്രഭാഷണം നടത്തി.

സി. ബാബു, പി.ടി. വിജയന്‍, ടി.എം ഗീത, സി. കുഞ്ഞബ്ദുള്ള, ടി ബാബു, ഇ.കെ പ്രമോദ്, സി.എം സജിത്, ടി.എം. വേലായുധന്‍, ഇ രോഹിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എന്‍. പത്മജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.കെ. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264378/seedling-planting-festival-of-non-toxic-vegetable-cultivation-on-vishu-at-perambra)