---
title: "വനനിയമഭേദഗതി; മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കേരളാ കോണ്‍ഗ്രസ് (എം) "
english_title: "Forest Act Amendment; Kerala Congress (M) congratulates Chief Minister Pinarayi Vijayan at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264394/forest-act-amendment-kerala-congress-m-congratulates-chief-minister-pinarayi-vijayan-at-perambra"
published_at: "2025-01-19T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678ca1be8f296_pinaray.JPG"
keywords: []
---

# വനനിയമഭേദഗതി; മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കേരളാ കോണ്‍ഗ്രസ് (എം) 

> **Lead Summary:** **പേരാമ്പ്ര:** മലയോര ജനതയെ അങ്കലാപ്പിലാക്കിയ വനനിയമഭേദഗതി വേണ്ടെന്ന് വെച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ കേരളാ കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം നന്ദിയോടെ പ്രശംസിച്ചു. അതുപോലെത്തന്നെ വനനിയമഭേദഗതി, ബഫര്‍സോണ്‍, വന്യമൃഗശല്യം തുടങ്ങിയ കാര്‍ഷിക മേഖലയിലെ ഗുരുതര പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി യുടെ ഇടപെടലുകളെയും യോഗം അഭിനന്ദിച്ചു.

## Article Content

**പേരാമ്പ്ര:** മലയോര ജനതയെ അങ്കലാപ്പിലാക്കിയ വനനിയമഭേദഗതി വേണ്ടെന്ന് വെച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ കേരളാ കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം നന്ദിയോടെ പ്രശംസിച്ചു. അതുപോലെത്തന്നെ വനനിയമഭേദഗതി, ബഫര്‍സോണ്‍, വന്യമൃഗശല്യം തുടങ്ങിയ കാര്‍ഷിക മേഖലയിലെ ഗുരുതര പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി യുടെ ഇടപെടലുകളെയും യോഗം അഭിനന്ദിച്ചു.

കെ.എം മാണിയുടെ ജന്മദിനമായ ജനുവരി 30 ന് പേരാമ്പ്ര, ചങ്ങരോത്ത്, ചക്കിട്ടപാറ, ചെമ്പനോട എന്നീ മണ്ഡലങ്ങളില്‍ തെരഞ്ഞെടുത്ത ഓരോ സ്ഥലത്ത് കിടപ്പുരോഗികള്‍, വൃദ്ധസദനം ബഡ്സസ് സ്‌കൂള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു ആവശ്യമായ സഹായങ്ങള്‍ നല്‍കി കാരുണ്യദിനമായി ആചരിക്കുവാന്‍ യോഗം തീരുമാനിച്ചു.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്  ശ്രീധരന്‍ മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടില്‍, ജില്ലാ സെക്രട്ടറിമാരായ സുരേന്ദ്രന്‍ പാലേരി, ബോബി ഓസ്റ്റിന്‍, സാംസ്‌കാരവേദി ജില്ലാപ്രസിഡന്റ് ബേബി സെബാസ്റ്റിയന്‍, അഡ്വ. ജെയ്‌സണ്‍ ജോസഫ്, പ്രകാശന്‍ കിഴക്കയില്‍, ജോസ് പുരയിടത്തില്‍, മനു ഇടപ്പാടി, കെ.കെ രാജീവന്‍, സുരേഷ് പാലേരി, സദു തിരുവോത്ത് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264394/forest-act-amendment-kerala-congress-m-congratulates-chief-minister-pinarayi-vijayan-at-perambra)