---
title: "ഹെവന്‍സ് പ്രീ സ്‌കൂള്‍ പാരന്റസ് ഡേയും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Heavens Pre School organized Parents Day and Appreciation at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264427/heavens-pre-school-organized-parents-day-and-appreciation-at-perambra"
published_at: "2025-01-19T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678cd1e830fc4_pppp.JPG"
keywords: []
---

# ഹെവന്‍സ് പ്രീ സ്‌കൂള്‍ പാരന്റസ് ഡേയും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര **: ഹെവന്‍സ് പ്രീ സ്‌കൂള്‍ പേരാമ്പ്ര പാരന്റ്‌സ് ഡേയും ഖുര്‍ആന്‍ ഫെസ്റ്റ് വിജയികള്‍ക്കുള്ള അനുമോദാനവും സംഘടിപ്പിച്ചു. ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഓര്‍ഫാനേജ് സെക്രട്ടറി പി.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡണ്ട് ഫസ്‌ന ഷൗകത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര **: ഹെവന്‍സ് പ്രീ സ്‌കൂള്‍ പേരാമ്പ്ര പാരന്റ്‌സ് ഡേയും ഖുര്‍ആന്‍ ഫെസ്റ്റ് വിജയികള്‍ക്കുള്ള അനുമോദാനവും സംഘടിപ്പിച്ചു. ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഓര്‍ഫാനേജ് സെക്രട്ടറി പി.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡണ്ട് ഫസ്‌ന ഷൗകത്ത് അധ്യക്ഷത വഹിച്ചു.

ഇസ്മയില്‍ നൊച്ചാട് പാരന്റിങ് സെക്ഷന്‍ നയിച്ചു. ഓര്‍ഫനേജ് കമ്മറ്റി അംഗങ്ങളായ കെ സിറാജ്, സുബൈദ അലി താഹിര്‍, ദാറുന്നുജും സെക്കന്ററി മദ്രസ പ്രിന്‍സിപ്പല്‍ സി മൊയ്ദു മൗലവി എന്നിവര്‍ ഉപഹാര വിതരണം നടത്തി. പ്രിന്‍സിപ്പല്‍ യു. നജ്മ സ്വാഗതവും ഹെവന്‍സ് പ്രസിഡന്റ് കെ. മുബീര്‍ നന്ദിയും പറഞ്ഞു. ഐസല്‍ അനസ് ഖിറാഅത്ത് നടത്തി. തുടര്‍ന്ന് രക്ഷിതാക്കളുടെ വിവിധ മത്സരങ്ങളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264427/heavens-pre-school-organized-parents-day-and-appreciation-at-perambra)