---
title: "ഖുര്‍ആന്‍ എക്‌സിബിഷനും കുടുംബ സംഗമവും നടത്തി"
english_title: "Quran exhibition and family reunion held at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264554/quran-exhibition-and-family-reunion-held-at-perambra"
published_at: "2025-01-20T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678df4dd8dc3d_quraaf.JPG"
keywords: []
---

# ഖുര്‍ആന്‍ എക്‌സിബിഷനും കുടുംബ സംഗമവും നടത്തി

> **Lead Summary:** **പേരാമ്പ്ര** : കേരള മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഫെസ്റ്റിന്റെ ഭാഗമായി ദാറുന്നുജും സെക്കന്‍ഡറി മദ്രസ പേരാമ്പ്ര ഖുര്‍ആന്‍ എക്‌സിബിഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു

## Article Content

**പേരാമ്പ്ര** : കേരള മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഫെസ്റ്റിന്റെ ഭാഗമായി ദാറുന്നുജും സെക്കന്‍ഡറി മദ്രസ പേരാമ്പ്ര ഖുര്‍ആന്‍ എക്‌സിബിഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു

വഴിയാണ് ഖുര്‍ആന്‍ വഴികാട്ടിയും എന്ന ശീര്‍ഷകത്തില്‍ നടത്തിയ ഫെസ്റ്റ് ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ സി. ഉമര്‍ ഉദ്ഘാടനം ചെയ്തു. സെക്കന്‍ഡറി മദ്രസ പ്രസിഡന്റ് പി.എം അബ്ദുള്‍റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഹൈബ അബൂബക്കര്‍ ഖിറാഅത്ത് നടത്തി

ഇതിഹാദുല്‍ ഉലമ കേരള എക്്്‌സിക്യൂട്ടീവ് മെമ്പര്‍ വി.പി ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്റെ ഭാഷാ അമാനുഷികത, ഖുര്‍ആന്‍ & സയന്‍സ്, ഖുര്‍ആനിലെ കഥകള്‍, പ്രവാചകന്മാര്‍, ചരിത്ര സംഭവങ്ങളുടെ ആവിഷ്‌കാരം തുടങ്ങി ഏഴ് സ്റ്റാളുകളിലായിട്ടാണ് ഖുര്‍ആന്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. കുട്ടികളുടെ അവതരണവും സംഘാടനവും ഏറെ ആകര്‍ഷണീയമായി. എക്‌സിബിഷന്‍ ജനുവരി 20 ന് വൈകിട്ട് അഞ്ചു മണിക്ക് സമാപിക്കും.

ഓര്‍ഫനേജ് സ്ഥാപക അംഗം വി.ടി കുഞ്ഞാലി, കമ്മിറ്റി അംഗങ്ങളായ എന്‍. അബ്ദുല്‍ അസീസ്, സുബൈദ അലി താഹിര്‍, ടി. അബ്ദുള്‍സ്സലാം, മാനേജര്‍ സി. സലീം, ഡിഗ്‌നിറ്റി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മുഹമ്മദ് അസ്ലം, ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ യു. നജ്മ, എന്‍ഐഎം എല്‍പി സ്‌കൂള്‍ അധ്യാപകന്‍ എന്‍.പി.എ കബീര്‍, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് കെ. മുബീര്‍, പിടിഎ പ്രസിഡണ്ട് ജമാല്‍ മുരികുത്തി, സെകണ്ടറി മദ്രസ വൈസ് പ്രിന്‍സിപ്പല്‍ കെ പി മുഹിയുദ്ദീന്‍, സ്റ്റാഫ് സെക്രട്ടറി പി.എം അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

മദ്രസ പ്രിന്‍സിപ്പല്‍ സി മൊയ്തു മൗലവി സ്വാഗതം പറഞ്ഞ ചടങ്ങിന് കണ്‍വീനര്‍ കെ.വി. സുബൈര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264554/quran-exhibition-and-family-reunion-held-at-perambra)