---
title: "സിഐടിയു പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "CITU organized Perambra Panchayat Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264555/citu-organized-perambra-panchayat-convention"
published_at: "2025-01-20T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678def8ccac5f_citu.jpg"
keywords: []
---

# സിഐടിയു പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര : സിഐടിയു പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അസംഘടിത മേഖലയില്‍ തൊഴിലാളികളുടെ സുരഷ ഉറപ്പുവരുത്തണമെന്ന് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

പേരാമ്പ്ര : സിഐടിയു പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അസംഘടിത മേഖലയില്‍ തൊഴിലാളികളുടെ സുരഷ ഉറപ്പുവരുത്തണമെന്ന് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

 ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ ലാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശശികുമാര്‍ പേരാമ്പ്ര അധ്യഷത വഹിച്ചു.കെ. സുനില്‍, എ.കെ പത്മനാഭന്‍, ടി.കെ ലോഹിതാക്ഷന്‍, ടി.പി കുഞ്ഞനന്ദന്‍, കെ.പി സജീഷ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി കെ കുഞ്ഞിക്കണ്ണന്‍ പ്രസിഡണ്ട്, ഒ.ടി രാജു, രാമചന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡണ്ട്മാര്‍, എന്‍.കെ ലാല്‍ സെക്രട്ടറി, കെ പ്രിയേഷ്, സുധാകരന്‍ കൈപ്രം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍, വി.എം ഷീജ ട്രഷററായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264555/citu-organized-perambra-panchayat-convention)