---
title: "കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന രീതികള്‍ സ്ഥാപിക്കുന്നതിന് ധനസഹായം"
english_title: "Financial assistance for establishing micro-irrigation systems in farms"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264590/financial-assistance-for-establishing-micro-irrigation-systems-in-farms"
published_at: "2025-01-20T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e0bf0be999_JHALAM.JPG"
keywords: []
---

# കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന രീതികള്‍ സ്ഥാപിക്കുന്നതിന് ധനസഹായം

> **Lead Summary:** **കോഴിക്കോട്**: ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന രീതികളായ വിപ്പ്, സ്പ്രിംഗ്ളര്‍ എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയ്ക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്**: ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന രീതികളായ വിപ്പ്, സ്പ്രിംഗ്ളര്‍ എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയ്ക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കെവിവൈ-പിഡിഎംസി സ്‌കീമില്‍ (ഓരോ തുള്ളിയിലും കൂടുതല്‍ വിള) സൂക്ഷ്മജലസേചന മാര്‍ഗത്തിലൂടെ കൃഷിയിടങ്ങളില്‍ സബ്സിഡിയോടെ സ്ഥാപിക്കുന്ന പദ്ധതിയാണിത്. സ്വന്തമായി കൃഷിയിടമുളള ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതിച്ചെലവിന്റെ അനുവദനീയ ചെലവിന്റെ 55%വും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും.

അപേക്ഷാഫോം ജില്ലയിലെ കൃഷി ഭവനകളിലും പുതിയറ കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിലും ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍, ബാങ്ക് പാസ് ബുക്ക്, ഈ വര്‍ഷം ഒടുക്കിയ ഭൂനികുതി രശീതി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ നല്‍കണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264590/financial-assistance-for-establishing-micro-irrigation-systems-in-farms)