---
title: "മാതൃഭൂമി ആരോഗ്യമാസിക-ഐ ഫൗണ്ടേഷന്‍; നേത്രപരിശോധനാ ക്യാമ്പ് 22-ന്"
english_title: "Mathrubhumi Arogyamasika- eye Foundation; Eye examination camp on 22"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264611/mathrubhumi-arogyamasika-eye-foundation-eye-examination-camp-on-22"
published_at: "2025-01-20T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e1e5aa7b7c_eye.jpg"
keywords: []
---

# മാതൃഭൂമി ആരോഗ്യമാസിക-ഐ ഫൗണ്ടേഷന്‍; നേത്രപരിശോധനാ ക്യാമ്പ് 22-ന്

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് മാതൃഭൂമി ആരോഗ്യമാസികയും ഐ ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി 21 വരെയാണ് ക്യാമ്പ് നടക്കുക.

## Article Content

**കോഴിക്കോട് : **കോഴിക്കോട് മാതൃഭൂമി ആരോഗ്യമാസികയും ഐ ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി 21 വരെയാണ് ക്യാമ്പ് നടക്കുക.

തൊണ്ടയാട് ജങ്ഷന്‍ എന്‍എച്ച് ബൈപാസില്‍ പ്രവര്‍ത്തിക്കുന്ന ഐ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ചവരെ രാവിലെ 9 മണി മുതല്‍ 5 മണി വരെയാണ് ക്യാമ്പ്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് 1,500 രൂപ ചെലവുവരുന്ന ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിങ്, ഗ്ലൂക്കോമ സ്‌ക്രീനിങ്, തിമിര നിര്‍ണ്ണയം, ലേസര്‍ വിഷന്‍ കറക്ഷന്‍ സ്‌ക്രീനിങ്, കു ട്ടികളിലെ മയോപിയ പ്രോഗ്രഷന്‍ ഇവാലുവേഷന്‍ എന്നിവ സൗജന്യമായിരിക്കും.

റെറ്റിനല്‍ ഇഞ്ചക്ഷന്‍ / ലേസര്‍ / സര്‍ജറി, തിമിര ശസ്ത്രക്രിയ / ലേസര്‍ ഉപയോഗിച്ചുള്ള തിമിര ശസ്ത്രക്രിയ എന്നിവക്ക് 10 ശതമാനവും, ലാസിക് / മൈല്‍ / പി.ആര്‍.കെ. എന്നിവക്ക് 20 ശതമാനവും കിഴിവ് ലഭിക്കും.

കൂടാതെ ക്യാമ്പില്‍ പങ്കെടുക്കുന്ന 200 പേര്‍ക്ക് മൂന്നുമാസത്തേക്ക് മാതൃഭൂമി ആരോഗ്യമാസിക സൗജന്യമായി ലഭിക്കും. മെഡിസെപ്പ് ഉള്‍പ്പെടെ എല്ലാ ഇന്‍ഷ്യുറന്‍സും സ്വീകരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 8925933244, 0495-2720021 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264611/mathrubhumi-arogyamasika-eye-foundation-eye-examination-camp-on-22)