പേരാമ്പ്ര: എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വടകര തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചു കൊണ്ട് സൗജന്യ വൃക്ക രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ. നഫീസ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. പ്രേമന്‍, അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി, വി. രാമചന്ദ്രന്‍, പിടിഎ പ്രസിഡണ്ട് പി.കെ. ജംഷീര്‍, ഡോ: സുഗേഷ് കുമാര്‍, ഇ.പി. കുഞ്ഞബ്ദുള്ള ടി.എം. ബാലകൃഷ്ണന്‍, സി.പി. റീന, വില്‍സണ്‍ തണല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പേരാമ്പ്ര താലൂക്ക് ആശൂപത്രി ഹെല്‍ ഇന്‍സ്‌പെക്ടര്‍, ശരത് ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
ഇ.കെ. പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍. രാജേഷ് നന്ദിയും പറഞ്ഞു.
Conducted free kidney diagnosis camp at perambra