പേരാമ്പ്ര : കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവം നാളെ സമാപിക്കും. ജനുവരി 16 മുതല്‍ 21 വരെ വിശേഷാല്‍ പൂജകളോടെയും, ആധ്യാത്മിക പ്രഭാഷണം, ഭഗവത് തിരുനൃത്തം, തായമ്പക, എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, കച്ചവട വിനോദ വിജ്ഞാന പരിപാടികളോടെയും വിവിധ കലാപരിപാടികളോടെയും കാര്‍ണിവല്‍ എന്നിവയോടെയാണ് മഹോത്സവം നടത്തപ്പെടുന്നത്.

ഇന്നലെ ആറാട്ട് മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിെലാന്നായ എഴുന്നള്ളത്ത് നടന്നു. കല്ലോട് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും വിവിധ നിശ്ച ദൃശ്യങ്ങളുടെയും താലപ്പൊലിയുടെയും അകമ്പൊടിയോടെ നടന്ന എഴുന്നള്ളത്തില്‍ നുറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.
ഇന്ന് രാത്രി 7 മണിക്ക് ഗവത് തിരുനൃത്തം, വനിതാ കോല്‍ക്കളി, തായമ്പക, പള്ളിവേട്ട, 8 മണിക്ക് നാടന്‍പാട്ട്, 12 മണിക്ക് വെടിക്കെട്ട് എന്നിവ ഉണ്ടാവും. നാളെ കാലത്ത് കുളിച്ചാറാട്ടോടെ ഉല്‍സവാഘോഷ പരിപാടികള്‍ സമാപിക്കും.
Koothali Kammotth Mahavishnu Temple Festival to conclude tomorrow