---
title: " പേരാമ്പ്ര താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യവുമായി മെഴുകുതിരി തെളിയിച്ച് എസ്ടിപിഐ"
english_title: "STPI lights candles demanding the formation of Perambra Taluk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264777/stpi-lights-candles-demanding-the-formation-of-perambra-taluk"
published_at: "2025-01-21T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f3fddd6d87_LIGHT.JPG"
keywords: []
---

#  പേരാമ്പ്ര താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യവുമായി മെഴുകുതിരി തെളിയിച്ച് എസ്ടിപിഐ

> **Lead Summary:** **

## Article Content

**

**

**പേരാമ്പ്ര** : മൂന്ന് പതിറ്റാണ്ടിലേറെ കാലമായി പേരാമ്പ്രയില്‍ താലൂക്ക് അനുവദിക്കണമെന്ന മലയോര മേഖലയിലെ ജനങ്ങളുടെ ജനകീയ ആവശ്യം മുഖവിലക്കെടുക്കാത്ത ഇടത് വലത് മുന്നണികളുടെയും സര്‍ക്കാറിന്റെയും കണ്ണ് തുറപ്പിക്കാന്‍ എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കാന്‍ഡില്‍ ലൈറ്റ് പരിപാടി സംഘടിപ്പിച്ചു.

പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നടന്ന പരിപാടി എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ. അബ്ദുല്‍ ജലീല്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. താലൂക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും മലയോര മേഖലയിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ അധികാരികള്‍ക്ക് ബോധ്യപ്പെട്ടിട്ടും പേരാമ്പ്ര താലൂക്ക് എന്ന ജനകീയ ആവശ്യം അനുവദിക്കാത്തത് വിവേചനമാണെന്നും അവഗണന ഇനിയും തുടര്‍ത്താല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും പരിപാടി അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയില്‍ താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ ഒപ്പ് ശേഖരണത്തിന്റെ ഭാഗമായിട്ടാണ് കാന്‍ഡില്‍ ലൈറ്റ് പരിപാടി പേരാമ്പ്ര ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ചത്.

എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് വി.നൗഷാദ് വൈസ് പ്രസിഡന്റ് കുഞ്ഞമ്മത് പേരാമ്പ്ര, എം.പി അജ്മല്‍പി.പി അഷ്റഫ്, പി .സി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264777/stpi-lights-candles-demanding-the-formation-of-perambra-taluk)