---
title: "'ഭരണഘടന അപ്രസക്തമാകുന്നുവോ..' സെമിനാര്‍ ജനുവരി 26 ന് "
english_title: "'Does the Constitution become irrelevant..' Seminar on 26th January at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264896/does-the-constitution-become-irrelevant-seminar-on-26th-january-at-perambra"
published_at: "2025-01-21T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678fa87903875_rjd.jpg"
keywords: []
---

# 'ഭരണഘടന അപ്രസക്തമാകുന്നുവോ..' സെമിനാര്‍ ജനുവരി 26 ന് 

> **Lead Summary:** **പേരാമ്പ്ര:** ആര്‍ജെഡി പേരാമ്പ്ര മേഖലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് പേരാമ്പ്ര മാര്‍ക്കറ്റ് സ്‌ക്വയറില്‍ 'ഭരണഘടന അപ്രസക്തമാകുന്നുവോ ' എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടക്കും. സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. കെ.ജി. രാമനാരായണന്‍ അധ്യക്ഷത വഹിക്കും.

## Article Content

**പേരാമ്പ്ര:** ആര്‍ജെഡി പേരാമ്പ്ര മേഖലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് പേരാമ്പ്ര മാര്‍ക്കറ്റ് സ്‌ക്വയറില്‍ 'ഭരണഘടന അപ്രസക്തമാകുന്നുവോ ' എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടക്കും. സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. കെ.ജി. രാമനാരായണന്‍ അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് അഡ്വ: രാജീവന്‍ മല്ലിശ്ശേരി മോഡറേറ്ററാകുന്ന സെമിനാറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി ഇ.പി. ദാമോദരന്‍, കെ.കെ. ദിനേശന്‍, നിജേഷ് അരവിന്ദ്, ടി.പി. ജയചന്ദ്രന്‍, സി.പി.എ. അസീസ് എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264896/does-the-constitution-become-irrelevant-seminar-on-26th-january-at-perambra)