---
title: " കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ മാര്‍ച്ച് നടത്തി "
english_title: " Kerala State Agricultural Workers' Union Holds March "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264909/kerala-state-agricultural-workers-union-holds-march"
published_at: "2025-01-21T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678fb2a3f3fcd_1.png"
keywords: []
---

#  കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ മാര്‍ച്ച് നടത്തി 

> **Lead Summary:** **ചങ്ങരോത്ത് : **നഗര്‍ - ഉന്നതി നിവാസികളുടെ അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നഗര്‍ - ഉന്നതി നിവാസികളും യൂണിയന്‍ പ്രവര്‍ത്തകരും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിേലക്ക് മാര്‍ച്ച് നടത്തി.

## Article Content

**ചങ്ങരോത്ത് : **നഗര്‍ - ഉന്നതി നിവാസികളുടെ അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നഗര്‍ - ഉന്നതി നിവാസികളും യൂണിയന്‍ പ്രവര്‍ത്തകരും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിേലക്ക് മാര്‍ച്ച് നടത്തി.

കെ.വി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. സുമതി അധ്യക്ഷത വഹിച്ചു. എം. വിശ്വന്‍, എം. നളിനി, സുവര്‍ണ ആപ്പറ്റ എന്നിവര്‍ സംസാരിച്ചു. പി. എം. കുമാരന്‍, വി.കെ. സുമതി, കുളങ്ങര അശോകന്‍, ഏ.കെ. സദാനന്ദന്‍, എം.മുകുന്ദന്‍, പി.പി. നാണു, ടി.പി. ലളിത, എം കെ രാധ ,കെ.വി. സുജീപ്എന്നിവര്‍ ചേര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിക്ക് നിവേദനം നല്‍കി.

നിവേദനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡണ്ട് ഉറപ്പ് നല്‍കി. പി.എം. കുമാരന്‍ സ്വാഗതവും എം.മുകുന്ദന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264909/kerala-state-agricultural-workers-union-holds-march)