---
title: "കെഎസ്എസ്പിയു യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു"
english_title: "KSSPU unit annual conference held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264918/ksspu-unit-annual-conference-held"
published_at: "2025-01-21T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678fbd8bcb589_1.png"
keywords: []
---

# കെഎസ്എസ്പിയു യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു

> **Lead Summary:** ആവള :****കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവള യു.പി. സ്‌കൂളില്‍ എന്‍. അമ്മത് മാസ്റ്റര്‍ ഇ.ശ്രീനിവാസന്‍മാസ്റ്റര്‍ നഗറില്‍ നടന്നു. യൂണിറ്റ് പ്രസിഡണ്ട് സി.എം. ഗംഗാധരന്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മറ്റി മെമ്പര്‍ ശ്രീ.കെ.വി. രാഘവന്‍ മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.

## Article Content

ആവള :****കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവള യു.പി. സ്‌കൂളില്‍ എന്‍. അമ്മത് മാസ്റ്റര്‍ ഇ.ശ്രീനിവാസന്‍മാസ്റ്റര്‍ നഗറില്‍ നടന്നു. യൂണിറ്റ് പ്രസിഡണ്ട് സി.എം. ഗംഗാധരന്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മറ്റി മെമ്പര്‍ ശ്രീ.കെ.വി. രാഘവന്‍ മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.

സിക്രട്ടരി ശശിധരന്‍ അരങ്ങ് റിപ്പോര്‍ട്ടും ഖജാന്‍ജി കെ.വി. വിനോദന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സ്‌കൂള്‍ കലോത്സവത്തില്‍ മികച്ചസ്ഥാനം നേടിയ യൂണിറ്റ് പരിധിയിലെ വിദ്യാര്‍ത്ഥിനികളെയും മലര്‍വാടി ബാലചിത്രരചനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിയെയും ബ്ലോക്ക് ഖജാന്‍ജി .ഇ. കുഞ്ഞബ്ദുള്ള ആദരിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് ജോര്‍ജ്, വൈസ് പ്രസിഡണ്ട് പി.സി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, രാജന്‍ അരീക്കല്‍, നളിനി ടീച്ചര്‍ നവനീതം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സുനീത ടീച്ചര്‍ അനുശോചന പ്രമേയവും അപ്പുക്കുട്ടി മാസ്റ്റര്‍ ഔദ്യോഗിക പ്രമേയങ്ങളും അവതരിപ്പിച്ചു ജോ. സിക്രട്ടരി ബി.എം മൂസ്സ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എ.എം. രാജന്‍ മാസ്റ്റര്‍ നന്ദിരേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി സി.എം ഗംഗാധരന്‍ , നളിനി ടീച്ചര്‍, രാജ ഗോവിന്ദന്‍മാസ്റ്റര്‍, ഇ. ബാലക്കുറുപ്പ്, എന്നിവരെ സിക്രട്ടരിയായി രാജന്‍ മാസ്റ്റര്‍. എം തറക്കല്‍, ജോ.സി. മാരായി ബി.എം. മൂസ്സ മാസ്റ്റര്‍ സുനീത ടീച്ചര്‍, എ.എം. രാജന്‍ മാസ്റ്റര്‍ എന്നിവരെയും ഖജാന്‍ജിയായി കെ.വി. വിനോദന്‍ മാസ്റ്റരും അടങ്ങിയ 21 അംഗ എക്‌സികുട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. 'റിട്ടേണിംഗ്. ഓഫീസര്‍ ബ്ലോക്ക് കമ്മറ്റി മെമ്പര്‍ കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പിന്നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264918/ksspu-unit-annual-conference-held)