---
title: "സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് രൂപീകരിച്ചു"
english_title: "School Support Group formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264923/school-support-group-formed"
published_at: "2025-01-21T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678fc2635d50d_1.png"
keywords: []
---

# സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് രൂപീകരിച്ചു

> **Lead Summary:** **മേപ്പയൂര്‍ :** **മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ എം. സക്കീര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് വി പി ബിജു അധ്യക്ഷനായി.**

## Article Content

**മേപ്പയൂര്‍ :** **മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ എം. സക്കീര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് വി പി ബിജു അധ്യക്ഷനായി.**

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഗ്രാമീണ സര്‍ക്കാര്‍ വിദ്യാലയമായ മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഭൗതിക സാഹചര്യ വികസനത്തിനും അച്ചടക്ക കാര്യങ്ങളിലും അക്കാദമിക കാര്യങ്ങളിലും പൊതുജനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തിക്കൊണ്ടാണ് എസ് എസ് ജി പ്രവര്‍ത്തിക്കുക.

യോഗത്തില്‍ കെ രാജീവന്‍,ഷബീര്‍ ജന്നത്ത്, വി. മുജിബ്, ആര്‍.വി.അബ്ദുള്ള,രാജന്‍ ഒതയോത്ത്, നാരായണന്‍ എസ്‌ക്വയര്‍, സി.എം. സത്യന്‍,കെ കെ. സുനില്‍കുമാര്‍, ഇ.കെ,ഗോപി, പി.കെ. പ്രിയേഷ് കുമാര്‍, അര്‍ച്ചന ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ.കെ സുനില്‍കുമാര്‍ ചെയര്‍മാനായും പി. കെ. രാഘവന്‍ കണ്‍വീനറായും നാരായണന്‍ സ്‌ക്വയര്‍ ഒ രാജന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും ഷിജു കെ , കെ.എം. അസീസ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും 27 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264923/school-support-group-formed)