ചങ്ങരോത്ത് : വടക്കയില്‍ മീത്തല്‍ മാണിക്കോത്ത് ദേവി അമ്മ (82) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ മാണിക്കോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട. പൊലീസ്).

മക്കള്‍ ശോഭന, രാധാമണി, ഗോകുല്‍ ദാസ് (കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്). മരുമക്കള്‍ കോമപ്പന്‍ നായര്‍ പഴുപ്പട്ട (ചങ്ങരോത്ത്), ബാലകൃഷ്ണന്‍ നമ്പ്യാര്‍ തിരുവോത്ത് (പേരാമ്പ്ര), രാജി (ചെറുവണ്ണൂര്‍).
സഹോദരങ്ങള്‍: ജാനകി അമ്മ (മുളിയങ്ങല്‍), കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍, ശ്രീധരന്‍ നമ്പ്യാര്‍, പത്മിനി അമ്മ, പരേതയായ നാരായണി അമ്മ (പൈതോത്ത്).
vadakkayil Meethal Manikoth Devi Amma passed away in Changaroth