---
title: "പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ദ്വിദിന ആട് വളര്‍ത്തല്‍ പരിശീലനം "
english_title: "Two day goat rearing training at Perambra Veterinary Polyclinic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26497/two-day-goat-rearing-training-at-perambra-veterinary-polyclinic"
published_at: "2022-02-15T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b4e5fd270a_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ദ്വിദിന ആട് വളര്‍ത്തല്‍ പരിശീലനം 

> **Lead Summary:**  **പേരാമ്പ്ര:** മൃഗസംരക്ഷണ വകുപ്പ് കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ വെച്ച് ദ്വിദിന പരിശീലനം നല്‍കുന്നു.

## Article Content

 **പേരാമ്പ്ര:** മൃഗസംരക്ഷണ വകുപ്പ് കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ വെച്ച് ദ്വിദിന പരിശീലനം നല്‍കുന്നു.

പങ്കെടുക്കാന്‍ താല്പര്യമുള്ള പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ കര്‍ഷകര്‍ അതാത് പഞ്ചായത്ത് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്റെ ശുപാര്‍ശ സഹിതം ഫെബ്രുവരി 18 ന് വൈകുന്നേരം 3 മണിക്ക് മുന്‍പായി അപേക്ഷകള്‍ പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക അതത് പഞ്ചായത്ത് മൃഗാശുപത്രികളില്‍ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26497/two-day-goat-rearing-training-at-perambra-veterinary-polyclinic)