---
title: "കായണ്ണ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അമ്പായപ്പാറയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി "
english_title: "It has been more than a week since the drinking water supply in Ambayapara, the fifth ward of Kayanna panchayath was cut off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26504/it-has-been-more-than-a-week-since-the-drinking-water-supply-in-ambayapara-the-fifth-ward-of-kayanna-panchayath-was-cut-off"
published_at: "2022-02-15T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b576763f45_0000 WATERMARK.jpg"
keywords: []
---

# കായണ്ണ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അമ്പായപ്പാറയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി 

> **Lead Summary:** **കായണ്ണ: **കായണ്ണ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അമ്പായപ്പാറയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. 65 ഓളം കുടുംബങ്ങളാണ് ഈ പാറയുടെ മുകളില്‍ താമസിക്കുന്നത്. ഇവരുടെ ഏക ആശ്രയമായിരുന്നു പൈപ്പിലൂടെ ലഭിച്ചിരുന്ന കുടിവെള്ളം. മണി കുലുക്കി താഴ പുഴയില്‍ നിന്നും പമ്പിങ്ങ് നടത്തി അമ്പായപ്പാറ കുന്നിന് മുകളിലാണ് ടാങ്ക് സ്ഥാപിച്ചത്.

## Article Content

**കായണ്ണ: **കായണ്ണ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അമ്പായപ്പാറയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. 65 ഓളം കുടുംബങ്ങളാണ് ഈ പാറയുടെ മുകളില്‍ താമസിക്കുന്നത്. ഇവരുടെ ഏക ആശ്രയമായിരുന്നു പൈപ്പിലൂടെ ലഭിച്ചിരുന്ന കുടിവെള്ളം. മണി കുലുക്കി താഴ പുഴയില്‍ നിന്നും പമ്പിങ്ങ് നടത്തി അമ്പായപ്പാറ കുന്നിന് മുകളിലാണ് ടാങ്ക് സ്ഥാപിച്ചത്.

പമ്പ് ഹൗസിലെ മോട്ടോര്‍ കേടായതാണ് പമ്പിങ്ങ് നടക്കാത്തതിന് കാരണമായത്. സ്‌കൂളുകളും അംഗനവാടികളും തുറന്നതോടെ കുട്ടികള്‍ക്ക് പ്രാധമിക കാര്യങ്ങള്‍ക്ക് പോലും വെളളമില്ലാത്ത അവസ്ഥയാണുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. 

തൊഴിലുറപ്പ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിക്കാനും അലക്കാനും അരകിലോമീറ്റര്‍ അകലെയുള്ള ചെമ്പ്ര പുഴയെ ആശ്രയിക്കണം. കൊറോണ മഹാമാരിയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പ്രദേശത്തുകാര്‍ക്ക് കറന്റു ചാര്‍ജു പോലും അടയ്ക്കാന്‍ പ്രയാസപ്പെടുമ്പോള്‍ മോട്ടോര്‍ നന്നാക്കാനുള്ള പണം സ്വരൂപിക്കാന്‍ കഷ്ടപ്പെടുകയാണ് പ്രദേശവാസികള്‍.

പഞ്ചായത്ത് ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാര്‍ഡ് അംഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് മുതല്‍ മോട്ടോര്‍ നന്നാക്കാനുളള സംവിധാനമൊരുക്കിയതായും ആവശ്യക്കാര്‍ക്ക് വാര്‍ഡ് അംഗവും സിപിഐഎം പ്രവര്‍ത്തകരും ചേര്‍ന്ന് വെളളം നല്‍കി തുടങ്ങിയതായും വാര്‍ഡ് അംഗം ഗീത പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26504/it-has-been-more-than-a-week-since-the-drinking-water-supply-in-ambayapara-the-fifth-ward-of-kayanna-panchayath-was-cut-off)