പേരാമ്പ്ര : ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സൂചനാ പണിമുടക്കിന് ഐക്യദാര്‍ഢ്യമുമായി കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ് പിഎ). ഇന്ന് നടന്ന സൂചനാ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെഎസ്എസ്പിഎ പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു.

സമരത്തിന് മുഖ്യ ആധാരമാക്കിയ ആവശ്യങ്ങളായ ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത അനുവദിക്കല്‍, മെഡിസെപ് കാര്യക്ഷമമാക്കല്‍, മുന്‍ പരിഷ്‌കരണ കുടിശ്ശിക അനുവദിക്കല്‍, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കല്‍ എന്നിവ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉന്നയിക്കുന്നവ തന്നെയായതിനാല്‍ അവരോട് ഐക്യം പ്രഖ്യാപിച്ചു കൊണ്ട് കേരള സര്‍ക്കാരിന്റെ നിഷേധാല്‍മകനിലപാടില്‍ പ്രതിഷേധിച്ച് ശക്തമായി പ്രതികരിച്ചു.
അസോസിയേഷന്‍ കൗണ്‍സിലര്‍ കെ.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സജീഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൗണ്‍സിലര്‍ കെ.എം ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണം നടത്തി, എന്‍.പി രവീന്ദ്രന്‍, വിജയന്‍ പരിയാരം, ഇ. രാധാകൃഷ്ണന്‍, എന്‍.എം. കുഞ്ഞിരാമ പണിക്കര്‍, എം. ശശികുമാര്‍, കെ.പി പ്രകാശന്‍, രവി മാക്കുഴി എന്നിവര്‍ സംസാരിച്ചു.
Kerala State Pensioners Association stands in solidarity with the gesture strike