---
title: "അടുക്കത്ത് എംഎഎംയുപി യില്‍ ജയഭേരി നടത്തി"
english_title: "Jayabheri was held at MAMUP in Adakkathu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265148/jayabheri-was-held-at-mamup-in-adakkathu"
published_at: "2025-01-22T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67910e7685e38_1.png"
keywords: []
---

# അടുക്കത്ത് എംഎഎംയുപി യില്‍ ജയഭേരി നടത്തി

> **Lead Summary:** **ചേരാപുരം: **അടുക്കത്ത് എംഎഎംയുപി സ്‌കൂളില്‍ നിന്ന് കലാ കായിക ശാസത്ര മേളകളില്‍ ഉന്നത വിജയം നേടിയവരേയും യുഎസ്എസ് നേടിയ പ്രതിഭകളേയും ആദരിക്കുന്ന ചടങ്ങ് ജയഭേരി നടത്തി.

## Article Content

**ചേരാപുരം: **അടുക്കത്ത് എംഎഎംയുപി സ്‌കൂളില്‍ നിന്ന് കലാ കായിക ശാസത്ര മേളകളില്‍ ഉന്നത വിജയം നേടിയവരേയും യുഎസ്എസ് നേടിയ പ്രതിഭകളേയും ആദരിക്കുന്ന ചടങ്ങ് ജയഭേരി നടത്തി.

സ്‌കൂള്‍ മാനേജര്‍ സയ്യിദ് ശറഫുദ്ധീന്‍ ജിഫ്രി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീന ശരീഫ് അദ്യക്ഷത വഹിച്ചു. ഡോ: എച്ച് ഇബ്രാഹിം കുട്ടി ഉപഹാര സമര്‍പ്പണം നടത്തി.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.പി അലിൊ, ഗ്ലോറിയ പി.കെ പ്രസംഗിച്ചു. പ്രധാന അദ്യാപിക കെ.സി സുമതി സ്വാഗതവും ജസ്‌ല ജെസ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265148/jayabheri-was-held-at-mamup-in-adakkathu)