---
title: "ഹൈസ്‌കൂള്‍ റോഡില്‍ പൈപ്പ് പൊട്ടി "
english_title: "Pipe bursts on high school road "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265154/pipe-bursts-on-high-school-road"
published_at: "2025-01-22T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791121ee3f24_1.png"
keywords: []
---

# ഹൈസ്‌കൂള്‍ റോഡില്‍ പൈപ്പ് പൊട്ടി 

> **Lead Summary:** **പേരാമ്പ്ര: **ഹൈസ്‌കൂള്‍ റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടര്‍ക്കഥ. കുടിവെള്ളം പൂര്‍ണമായി റോഡിലൂടെ ഒഴുകുകയാണ്. പയ്യോളി റോഡില്‍ നിന്നും ചാനിയംകടവ് റോഡിലേക്ക് വരാന്‍ ട്രഷറിയുടെ സമീപമുള്ള ചെറിയ റോഡിലാണ് പൈപ്പ് പൊട്ടിയത്.

## Article Content

**പേരാമ്പ്ര: **ഹൈസ്‌കൂള്‍ റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടര്‍ക്കഥ. കുടിവെള്ളം പൂര്‍ണമായി റോഡിലൂടെ ഒഴുകുകയാണ്. പയ്യോളി റോഡില്‍ നിന്നും ചാനിയംകടവ് റോഡിലേക്ക് വരാന്‍ ട്രഷറിയുടെ സമീപമുള്ള ചെറിയ റോഡിലാണ് പൈപ്പ് പൊട്ടിയത്.

ഹൈസ്‌കൂള്‍ റോഡിലേക്ക് ഇറക്കം ആയതിനാല്‍ വെള്ളം റോഡില്‍ പരന്ന് ഒഴുകുകയാണ്. വാഹനങ്ങള്‍ വരുമ്പോള്‍ റോഡിലൂടെ ആളുകള്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പൈപ്പ് പൊട്ടിയിട്ട് ദിവസം ഒന്ന് കഴിഞ്ഞെങ്കിലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. പെരുവണ്ണാമൂഴിയില്‍ നിന്നും പേരാമ്പ്ര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനുള്ള ജലജീവന്‍ പദ്ധതിയുടെ ലീറ്റര്‍ കണക്കിന് വെള്ളമാണ് ഇവിടെ പാഴാകുന്നത്.

പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്ന വിവരം ജനങ്ങള്‍ അധികാരികളെ അറിയിച്ചിട്ടും പരിഹരിക്കാന്‍ ആരും തയാറായിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് പൗരാവകാശ സംരക്ഷണ വേദി ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍ പേരാമ്പ്ര ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265154/pipe-bursts-on-high-school-road)