---
title: "ജി ടെകിന്റെ ജില്ലാതല കലോത്സവം പേരാമ്പ്രയില്‍ നടന്നു"
english_title: "G Tech's District Level Kalolsavam Held In Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265161/g-techs-district-level-kalolsavam-held-in-perambra"
published_at: "2025-01-22T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67911d563954a_1.png"
keywords: []
---

# ജി ടെകിന്റെ ജില്ലാതല കലോത്സവം പേരാമ്പ്രയില്‍ നടന്നു

> **Lead Summary:** **പേരാമ്പ്ര: **ലോകത്തെ ഏറ്റവും വലിയ ഐ ടി, സ്‌കില്ലിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ജി ടെകിന്റെ 24 വര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലാതല കലോത്സവം ജിടെക് സൂം പേരാമ്പ്രയില്‍ നടന്നു. 25 ആം വര്‍ഷത്തിലേക്ക് കടക്കുന്ന ജി ടെക്കിന്റെ വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങളാണ് ജീസും.

## Article Content

**പേരാമ്പ്ര: **ലോകത്തെ ഏറ്റവും വലിയ ഐ ടി, സ്‌കില്ലിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ജി ടെകിന്റെ 24 വര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലാതല കലോത്സവം ജിടെക് സൂം പേരാമ്പ്രയില്‍ നടന്നു. 25 ആം വര്‍ഷത്തിലേക്ക് കടക്കുന്ന ജി ടെക്കിന്റെ വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങളാണ് ജീസും.

സ്‌കൂള്‍ കലോത്സവ മാതൃകയില്‍ എല്ലാവര്‍ഷവും കുട്ടികളുടെ കലോത്സവം ജി-ടെക് നടത്താറുണ്ട്. മൂന്ന് ലെവലുകള്‍ ആയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നിലവില്‍ കോഴിക്കോട് ജില്ലയുടെ 28 സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കലോത്സവമാണ് പേരാമ്പ്ര വച്ച് നടന്നത്. ഇതില്‍ വിജയികളാകുന്നവര്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന മെഗാ ഫിനാലയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.

സോളോ സോങ്ങ്, സോളോ ഡാന്‍സ് , ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ മൂന്ന് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.പേരാമ്പ്ര ടൗണ്‍ ഹാളില്‍ നടന്ന കലോത്സവം വടകര എംപി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജിടെക്ക് ഫൗണ്ടര്‍ ചെയര്‍മാന്‍ മെഹറൂഫ് മണലോടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈകാശ് വരവീണ മുഖ്യാതിഥി ആയിരുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വികെ പ്രമോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജിടെക് മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിഖ്, ജിടെക് സെന്റര്‍ ഡയറക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മെഗാ ഫിനാലയില്‍ വിജയിക്കുന്ന ടീമിന് ഒന്നാം സമ്മാനമായി 1 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50000 രൂപയും മൂന്നാം സമ്മാനമായി 25000 രൂപയും ലഭിക്കുമെന്ന് ജി-ടെക് ചെയര്‍മാന്‍ മെഹറൂഫ് മണലോടി അറിയിച്ചു. ഇതിന് പുറമേ, സോളോ സോങ്ങ് വിന്നര്‍ ആവുന്ന ആള്‍ക്ക് 10000 രൂപ ക്യാഷ് പ്രൈസ്, സോളോ ഡാന്‍സ് വിന്നര്‍ ആവുന്ന ആള്‍ക്ക് 10000 രൂപ ക്യാഷ് പ്രൈസ്, ഗ്രൂപ്പ് ഡാന്‍സ് വിന്നര്‍ക്ക് 25000 രൂപ ക്യാഷ് പ്രൈസ് എന്നിങ്ങനെയുംലഭിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265161/g-techs-district-level-kalolsavam-held-in-perambra)