---
title: "നിസാം കക്കയത്തിന്റെ ചെറുകഥ സമാഹാരത്തിന്റെ കവര്‍പേജ് പ്രകാശനം ചെയ്തു "
english_title: "The cover page of Nizam Kakkayam's collection of short stories has been released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265209/the-cover-page-of-nizam-kakkayams-collection-of-short-stories-has-been-released"
published_at: "2025-01-23T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791d0b8e567c_nisam.JPG"
keywords: []
---

# നിസാം കക്കയത്തിന്റെ ചെറുകഥ സമാഹാരത്തിന്റെ കവര്‍പേജ് പ്രകാശനം ചെയ്തു 

> **Lead Summary:** **കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് കക്കയം സ്വദേശി നിസാം കക്കയത്തിന്റെ രണ്ടാം പുസ്തകം 'നിസാമിന്റെ കെട്ടുകഥകള്‍' എന്ന ചെറുകഥ സമാഹാരത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു.

## Article Content

**കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് കക്കയം സ്വദേശി നിസാം കക്കയത്തിന്റെ രണ്ടാം പുസ്തകം 'നിസാമിന്റെ കെട്ടുകഥകള്‍' എന്ന ചെറുകഥ സമാഹാരത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു.

വടകര ലോക്‌സഭ അംഗം ഷാഫി പറമ്പില്‍ എം.പി നാടക സംവിധായകനും എഴുത്തുകാരനുമായ സിബി നെല്ലിക്കലിന് കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഫീനിക്‌സ് കോഴിക്കോട് ആണ് പ്രസാധകര്‍. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് മുഖ്യാതിഥിയായി.

ചെറുവണ്ണൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ആര്‍.പി. ഷോഭിഷ്, പി. മുംതാസ്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തംഗം ജിതേഷ് മുതുകാട്, എം.കെ. സുരേന്ദ്രന്‍, പി.പി. നജീബ്, രാഘവന്‍ മൂലത്ത് താഴെ, ടി.എന്‍. അനീഷ്, ഗാള്‍ഡിന്‍ കക്കയം എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265209/the-cover-page-of-nizam-kakkayams-collection-of-short-stories-has-been-released)