---
title: "ഒലീവ് പബ്‌ളിക് സ്‌കൂളിന് സമീപം മാമ്പ്രക്കുന്ന് ട്രാന്‍സ് ഫോര്‍മറിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി"
english_title: "Mamprakunnu transformer catches fire near Olive Public School; The big accident was avoided perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26523/mamprakunnu-transformer-catches-fire-near-olive-public-school-the-big-accident-was-avoided-perambra"
published_at: "2022-02-15T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b6efaef4ca_0000 WATERMARK.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളിന് സമീപം മാമ്പ്രക്കുന്ന് ട്രാന്‍സ് ഫോര്‍മറിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി

> **Lead Summary:** ** പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളിന് സമീപം മാമ്പ്രക്കുന്ന് ട്രാന്‍സ് ഫോര്‍മറിന് തീപിടിച്ചു. ഓല വീണ് ലൈന്‍ ഷോട്ടായിട്ടാണ് തീ പിടുത്തമുണ്ടായത്. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെയും കെ എസ് ഇ ബി പേരാമ്പ്ര നോര്‍ത്ത് ഡിവിഷന്‍ ജീവനക്കാരും സ്ഥലത്തെത്തിയാണ് തീ കെടുത്തി അപകടം ഒഴിവാക്കിയത്.

## Article Content

** പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളിന് സമീപം മാമ്പ്രക്കുന്ന് ട്രാന്‍സ് ഫോര്‍മറിന് തീപിടിച്ചു. ഓല വീണ് ലൈന്‍ ഷോട്ടായിട്ടാണ് തീ പിടുത്തമുണ്ടായത്. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെയും കെ എസ് ഇ ബി പേരാമ്പ്ര നോര്‍ത്ത് ഡിവിഷന്‍ ജീവനക്കാരും സ്ഥലത്തെത്തിയാണ് തീ കെടുത്തി അപകടം ഒഴിവാക്കിയത്.

ട്രാന്‍സ് ഫോര്‍മറിന്റെ ഡിറ്റിആര്‍ ബോക്‌സും അതിന്റെ വയറുകളും കത്തി നശിച്ചു. നാട്ടുകാരുടെ ഇടപെടല്‍ കാരണം തീ നിയന്ത്രണ വിദേയമാക്കാന്‍ കഴിഞ്ഞു. പിന്നീട് പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.ടി. ഗിരീഷിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നി രക്ഷാ സേന തീ കെടുത്തി. ഇടയ്ക്കിടയ്ക്ക് ഇവിടെ തീ പിടുത്തമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

ലൈന്‍ താണ നിലയിലാണുള്ളത്. തൊട്ടടുത്ത പറമ്പിലും തീ പടര്‍ന്നിട്ടുണ്ട്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദന്‍ , ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ എ.കെ. ഷിഗിന്‍ ചന്ദ്രന്‍, ഐ. ബിനീഷ് കുമാര്‍, എസ്.കെ. സുധീഷ്, ആര്‍. ജിനേഷ്, ഹോംഗാര്‍ഡുമാരായ എന്‍.എം. രാജീവന്‍, കെ.പി. ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26523/mamprakunnu-transformer-catches-fire-near-olive-public-school-the-big-accident-was-avoided-perambra)