---
title: "ജൈവ വൈവിധ്യ കോണ്‍ഗ്രസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍"
english_title: "Competitions for students at Biodiversity Congress at kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265235/competitions-for-students-at-biodiversity-congress-at-kozhikkode"
published_at: "2025-01-23T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791e43fd037b_applay.jpg"
keywords: []
---

# ജൈവ വൈവിധ്യ കോണ്‍ഗ്രസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

> **Lead Summary:** **കോഴിക്കോട് :** ജില്ലയില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന, 17ാം മത് ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

## Article Content

**കോഴിക്കോട് :** ജില്ലയില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന, 17ാം മത് ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

ജില്ല, സംസ്ഥാനതല മത്സരങ്ങളില്‍ 10 മുതല്‍ 18 വയസ്സ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും, 19 മുതല്‍ 22 വയസ്സ് വരെയുള്ള ശാസ്ത്ര വിഷയങ്ങളിലെ ബിരുദ/ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്റ്റ് അവതരണ മത്സരത്തിലാണ് പങ്കെടുക്കാന്‍ കഴിയുക. പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ്, പ്രോജക്ട് അവതരണം, പുരയുടെ ജൈവവൈവിധ്യ സംരക്ഷണ അവതരണം എന്നിങ്ങനെയുള്ള നാല് ഇനങ്ങളിലായി സ്‌കൂളിലെ ജൂനിയര്‍ (10,14 വയസ്), സീനിയര്‍ വിഭാഗം (15,18 വയസ്) കുട്ടികള്‍ക്ക് മത്സരങ്ങള്‍ ഉണ്ടായിരിക്കും.

അപേക്ഷകളുടെ പകര്‍പ്പ് ഫെബ്രുവരി നാലിനകം കോഴിക്കോട് ജില്ലാ കോഡിനേറ്ററുടെ (kkddcksbb@gmail.com) ഇമെയിലിലേക്ക് അയക്കണം. അപേക്ഷഫോമുകളും വിശദവിവരങ്ങളും https://keralabiodiversity.org/?p=6023 ല്‍ ലഭ്യമാണ്. അപേക്ഷകരുടെ വിശദാംശങ്ങള്‍ സൈറ്റില്‍ ലഭ്യമായ ഗൂഗിള്‍ ഫോമിലും ഉള്‍പ്പെടുത്തണം. ഫോണ്‍: 9656530675.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265235/competitions-for-students-at-biodiversity-congress-at-kozhikkode)