---
title: "പേരാമ്പ്ര ബ്ലോക്ക് തല അംഗനവാടി കലോത്സവം സംഘടിപ്പിച്ചു"
english_title: "Perambra Block Level Anganwadi Kalolsavam organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265237/perambra-block-level-anganwadi-kalolsavam-organized"
published_at: "2025-01-23T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791e9e7aab0b_ANG__1.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് തല അംഗനവാടി കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 4-ാം വാര്‍ഷികത്തിന്റെ ഭാഗമായി വനിത ശിശുക്ഷേമ വകുപ്പ് പേരാമ്പ്ര ബ്ലോക്ക് തല അംഗനവാടി കലോത്സവം സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്കിലെ 7 ഗ്രാമ പഞ്ചായത്തുകളിലെ 171 അംഗനവാടികളില്‍ നിന്നായി 300 ഓളം പിഞ്ചു കലാകാരാണ് പൊട്ടാസ് 2 2 കെ25 എന്ന പേരില്‍ നടത്തുന്ന കലോത്സവത്തില്‍ മത്സരിക്കുന്നത്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 4-ാം വാര്‍ഷികത്തിന്റെ ഭാഗമായി വനിത ശിശുക്ഷേമ വകുപ്പ് പേരാമ്പ്ര ബ്ലോക്ക് തല അംഗനവാടി കലോത്സവം സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്കിലെ 7 ഗ്രാമ പഞ്ചായത്തുകളിലെ 171 അംഗനവാടികളില്‍ നിന്നായി 300 ഓളം പിഞ്ചു കലാകാരാണ് പൊട്ടാസ് 2 2 കെ25 എന്ന പേരില്‍ നടത്തുന്ന കലോത്സവത്തില്‍ മത്സരിക്കുന്നത്.

സുരഭി അവന്യൂവില്‍ നടക്കുന്ന കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടരി കണ്ടി, ബിഡിഒ കെ ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, പ്രഭ ശങ്കര്‍, കെ.കെ ലിസി തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പി കെ രജിത സ്വാഗതം പറഞ്ഞ ചടങ്ങിന് സിഡിപിഒ പി ജമീല നന്ദിയും പറഞ്ഞു.

കലോത്സവം ഇന്ന് വൈകുന്നേരം വരെ തുടരും. നാളെ വനിത കലാമേള നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265237/perambra-block-level-anganwadi-kalolsavam-organized)