---
title: " പ്രകൃതി കൂട്ടായ്മ പാണ്ടിക്കോട് വാര്‍ഷികാഘോഷം സമുചിതമായി ആഘോഷിച്ചു"
english_title: "The Nature Society celebrated the anniversary of Pandikode in a befitting manner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265245/the-nature-society-celebrated-the-anniversary-of-pandikode-in-a-befitting-manner"
published_at: "2025-01-23T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791ecb4bf907_pandikkod.jpg"
keywords: []
---

#  പ്രകൃതി കൂട്ടായ്മ പാണ്ടിക്കോട് വാര്‍ഷികാഘോഷം സമുചിതമായി ആഘോഷിച്ചു

> **Lead Summary:** **പേരാമ്പ്ര:** പ്രകൃതി കൂട്ടായ്മ പാണ്ടിക്കോട് രണ്ടാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വാര്‍ഷികദിനത്തില്‍ രാവിലെ ഐഎംഎ പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, കെയര്‍ പ്ലസ് ഡയഗ്‌നോസ്റ്റിക്‌സ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ സൗജന്യ രക്ത നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പ്രകൃതി കൂട്ടായ്മ പാണ്ടിക്കോട് രണ്ടാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വാര്‍ഷികദിനത്തില്‍ രാവിലെ ഐഎംഎ പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, കെയര്‍ പ്ലസ് ഡയഗ്‌നോസ്റ്റിക്‌സ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ സൗജന്യ രക്ത നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

വൈകുന്നേരം മൂന്ന് മണിക്ക് വനിതകള്‍ക്കായുള്ള വടംവലി മത്സരം നടന്നു. ആറുമണിക്ക് രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ രാജന്‍ തിരുവോത്ത് നിര്‍വ്വഹിച്ചു. പ്രസിഡണ്ട് അഡ്വക്കറ്റ് എന്‍.കെ വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.

മാത പേരാമ്പ്ര ഡയറക്ടര്‍ കനകദാസ് പേരാമ്പ്ര മുഖ്യ അതിഥിയായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന എട്ടാം വാര്‍ഡ് അംഗം പി.കെ രാകേഷ് എന്നിവര്‍ സംസാരിച്ചു.

അണ്ടര്‍ 19 സ്റ്റേറ്റ് 8 വോളിബോള്‍ ടീമില്‍ സെലക്ഷന്‍ നേടിയ മുഹമ്മദ് സിനാന്‍, സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത വിശ്രുത എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. രാജീവന്‍ പണിക്കാണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.പി ദിനേശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265245/the-nature-society-celebrated-the-anniversary-of-pandikode-in-a-befitting-manner)