---
title: "ഗൃഹ സുരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized home security training camp at muyippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265256/organized-home-security-training-camp-at-muyippoth"
published_at: "2025-01-23T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791f836407cf_c;lasss.jpg"
keywords: []
---

# ഗൃഹ സുരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **മുയിപ്പോത്ത് **: മുയിപ്പോത്ത് വെണ്ണാറോട് എല്‍പി സ്‌കൂളിന്റെ 114 ാം വാര്‍ഷികത്തോടനുബന്ധിച്ച് പതിമൂന്നാം വാര്‍ഡ് കുടുംബശ്രീ എഡിഎസ്സിന്റെ സഹകരണത്തോടെ ഗൃഹ സുരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഫയര്‍ ആന്റ് റസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍ ക്ലാസ് നയിച്ചു. എല്‍പിജി സുരക്ഷ, ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്നിവയിലും ക്ലാസ്സുകള്‍ നല്‍കി

## Article Content

**മുയിപ്പോത്ത് **: മുയിപ്പോത്ത് വെണ്ണാറോട് എല്‍പി സ്‌കൂളിന്റെ 114 ാം വാര്‍ഷികത്തോടനുബന്ധിച്ച് പതിമൂന്നാം വാര്‍ഡ് കുടുംബശ്രീ എഡിഎസ്സിന്റെ സഹകരണത്തോടെ ഗൃഹ സുരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഫയര്‍ ആന്റ് റസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍ ക്ലാസ് നയിച്ചു. എല്‍പിജി സുരക്ഷ, ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്നിവയിലും ക്ലാസ്സുകള്‍ നല്‍കി

പതിമൂന്നാം വാര്‍ഡ് എഡിഎസ് പ്രസിഡണ്ട് ഒ.കെ ഷീന അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക പി സിന്ധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം ഇ.കെ സുബൈദ, പിടിഎ പ്രസിഡണ്ട് കെ.എം സതീഷ്, വൈസ് പ്രസിഡന്റ് ടി.കെ പ്രസാദ്, എം ബീന, ഹസന്‍ അഹമ്മദ്, ശ്രുതി എന്നിവരും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265256/organized-home-security-training-camp-at-muyippoth)