---
title: " കെപിഎസ്ടിഎ ജില്ലാസമ്മേളനം വിളംബര ജാഥ നടത്തി"
english_title: "KPSTA district conference held a proclamation procession"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265259/kpsta-district-conference-held-a-proclamation-procession"
published_at: "2025-01-23T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791fb760a5f3_KPSAJHADA.jpg"
keywords: []
---

#  കെപിഎസ്ടിഎ ജില്ലാസമ്മേളനം വിളംബര ജാഥ നടത്തി

> **Lead Summary:** **പേരാമ്പ്ര:** കേരള പ്രദേശ് സ്‌കൂള്‍ ടിച്ചേഴസ് അസോസിയേഷന്‍ കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കേരള പ്രദേശ് സ്‌കൂള്‍ ടിച്ചേഴസ് അസോസിയേഷന്‍ കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു.

ജനുവരി 24, 25, 26 തിയ്യതികളില്‍ പേരാമ്പ്ര ടൗണ്‍ ഹാളില്‍ സജ്ജമാക്കിയ ഡോ.കെ.ജി അടിയോടി നഗറിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനം ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും.

വിളംബര ജാഥക്ക് കെപിഎസ്ടിഎ ജില്ലാ പ്രസിഡണ്ട് ടി.ടി. ബിനു, സെക്രട്ടറി ഇ.കെ. സുരേഷ്, ട്രഷറര്‍ എം. കൃഷ്ണമണി, പി. രാമചന്ദ്രന്‍, കെ. സജീഷ്, ടി. ആബിദ്, ഷാജു.പി.കൃഷ്ണന്‍, ചിത്ര രാജന്‍, സുധീര്‍ ചെരളായി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265259/kpsta-district-conference-held-a-proclamation-procession)