---
title: " കിണറിനടിയില്‍ പടവു കെട്ടുന്നതിനിടയില്‍ കല്ല് വീണ് തൊഴിലാളിക്ക് പരുക്ക് "
english_title: "Worker injured by falling stone while constructing a ladder under a well at thrikkuttissery kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265297/worker-injured-by-falling-stone-while-constructing-a-ladder-under-a-well-at-thrikkuttissery-kottur"
published_at: "2025-01-23T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67921e6eead8a_KINAR.jpg"
keywords: []
---

#  കിണറിനടിയില്‍ പടവു കെട്ടുന്നതിനിടയില്‍ കല്ല് വീണ് തൊഴിലാളിക്ക് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര:** കിണറിനടിയില്‍ പടവു കെട്ടുന്നതിനിടയില്‍ കല്ല് വീണ് പരുക്കുപറ്റിയ തൊഴിലാളിക്ക് സുരക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നിരക്ഷാ സേന. കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയയുടെ കിണറ് ആഴം കൂട്ടി അടിയില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ കെട്ടുന്ന പണിയിലേര്‍പ്പെട്ടവര്‍ക്കാണ് കല്ലുവീണ് പരിക്കുപറ്റിയത്.

## Article Content

**പേരാമ്പ്ര:** കിണറിനടിയില്‍ പടവു കെട്ടുന്നതിനിടയില്‍ കല്ല് വീണ് പരുക്കുപറ്റിയ തൊഴിലാളിക്ക് സുരക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നിരക്ഷാ സേന. കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയയുടെ കിണറ് ആഴം കൂട്ടി അടിയില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ കെട്ടുന്ന പണിയിലേര്‍പ്പെട്ടവര്‍ക്കാണ് കല്ലുവീണ് പരിക്കുപറ്റിയത്.

തൃക്കുറ്റിശ്ശേരി സ്വദേശിയായ കരുവത്തില്‍ താഴെ എം.കെ സത്യന്‍ (54) നാണ് പരുക്കേറ്റത്. പടവു കെട്ടുന്നതിനായ് കയറിലൂടെ ഇറക്കുകയായിരുന്ന കല്ല് തെന്നി താഴെ വീഴുകയായിരുന്നെന്ന് മറ്റ് തൊഴിലാളികളറിയിച്ചു.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും എത്തിയ അഗ്നി രക്ഷാ സോംഗങ്ങളും സഹതൊഴിലാളികളും ചേര്‍ന്നാണ് തൊഴിലാളിയെ കിണറിന് വെളിയില്‍ എത്തിച്ചത്. ഇടത് കൈക്ക് ഗുരുതരമായി പരുക്കേറ്റ സത്യനെ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്ഷാ പ്രവര്‍ത്തനത്തിന് പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍മാരായ പി.ആര്‍ സത്യനാഥ്, വി. വിനീത്, പി.പി രജീഷ്, എം.പി ആരാധ് കുമാര്‍, ജി.ബി സനല്‍ രാജ്, ആര്‍. ജിനേഷ്, എം.ജി അശ്വിന്‍ ഗോവിന്ദ്, ഹോംഗാര്‍ഡ് എം. രാജീവന്‍, തിരുവാലി അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസറും, നാട്ടുകാരനുമായ വി.കെ സിദ്ദീഷ്, സത്യന്റെ സഹപണിക്കാരായ പത്മനാഭന്‍ തേയക്കളത്തില്‍, ബാലകൃഷ്ണന്‍ പീടിക വളപ്പില്‍, അശോകന്‍ തല്പണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265297/worker-injured-by-falling-stone-while-constructing-a-ladder-under-a-well-at-thrikkuttissery-kottur)