---
title: "കേരളത്തിലുടനീളം 500 സൗജന്യ സോളാര്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു"
english_title: "500 Free Solar LED Bulb Manufacturing Units Launched Across Kerala chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26543/500-free-solar-led-bulb-manufacturing-units-launched-across-kerala-chakkittapara"
published_at: "2022-02-15T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b8408be9df_0000 WATERMARK.jpg"
keywords: []
---

# കേരളത്തിലുടനീളം 500 സൗജന്യ സോളാര്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** ** ചക്കിട്ടപാറ: **കേരളത്തിലുടനീളം 500 സൗജന്യ സോളാര്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റിന് തുടക്കമായി. ലോകത്തിലാദ്യമായി വെളിച്ചത്തിനായി രൂപകല്‍പ്പന ചെയ്ത എം.ടെക് ഇലക്‌ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, സത്‌വ എന്‍വിറോണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

## Article Content

** ചക്കിട്ടപാറ: **കേരളത്തിലുടനീളം 500 സൗജന്യ സോളാര്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റിന് തുടക്കമായി. ലോകത്തിലാദ്യമായി വെളിച്ചത്തിനായി രൂപകല്‍പ്പന ചെയ്ത എം.ടെക് ഇലക്‌ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, സത്‌വ എന്‍വിറോണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പദ്ധതി പ്രകാരം 2500 വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നുണ്ട്. കൂടാതെ നിത്യോപയോഗ ഗ്രഹോപകരണങ്ങളുടെ സോളാര്‍, ഇലക്ട്രിക്കല്‍ സര്‍വ്വീസിങ്ങിന് ആവശ്യമായ പരിശീലനവും നല്‍കുന്നുണ്ട്. നമ്മുടെ സ്വന്തം ഉല്‍പ്പന്നമായ എല്‍ഇഡി ബള്‍ബ് അന്താരാഷ്ട്ര കുത്തകകളുടെ കൈവശമാണുള്ളതെന്നും അത് നമ്മുടെ ജനതയ്ക്ക് തൊഴില്‍ ലഭ്യമാക്കി നമ്മുടെ തന്നെ ഉപയോഗമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

അനേകം യൂണിറ്റ് വൈദ്യുതി ലാഭിക്കാനും ഊര്‍ജ്ജ മേഖലയില്‍ നിന്നുള്ള മാലിന്യം കുറയ്ക്കാനും ഈ പദ്ധതികൊണ്ട് സാധിക്കും. ഇന്ന് രാവിലെ 10 മണി ചക്കിട്ടപാറയില്‍ (എം ടെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡിടി) ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബാബു ടൂള്‍സും കിറ്റും വിതരണം ചെയ്തു. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ശോഭ പട്ടാണിക്കല്‍, കാഴ്ച എല്‍.ഇ.ഡി. യൂണിറ്റ് കന്നാട്ടി പ്രതിനിധി എം.കെ. സജീന, സാമൂഹ്യ പ്രവര്‍ത്തകന്‍ രാജന്‍ വര്‍ക്കി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് തറവട്ടത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സത്‌വ എന്‍വിറോണ്‍ മെന്റല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സി.പി. ബിനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26543/500-free-solar-led-bulb-manufacturing-units-launched-across-kerala-chakkittapara)