---
title: "കെപിഎസ്ടിഎ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി"
english_title: "KPSTA District Conference at Perambra;  Preparations are complete"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265489/kpsta-district-conference-at-perambra-preparations-are-complete"
published_at: "2025-01-24T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679342986fb9c_kpsta.jpg"
keywords: []
---

# കെപിഎസ്ടിഎ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

> **Lead Summary:** **പേരാമ്പ്ര: **കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലു മണിക്ക് ഡോ. കെ.ജി അടിയോടി നഗറില്‍ കമ്മ്യുണിറ്റി ഹാള്‍ ജില്ലാ പ്രസിഡന്റ് ടി.ടി ബിനു പതാക ഉയര്‍ത്തും. തുടര്‍ന്ന് കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ.കെ സുരേഷ്, വൈസ് പ്രസിഡന്റ് ടി അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ കെ മാധവന്‍, വി സജീവന്‍, വി വിജേഷ്, ജില്ലാ ട്രഷറര്‍ എം കൃഷ്ണ വേണി തുടങ്ങിയവര്‍ സംസാരിക്കും.

25 ന് ഷാഫി പറമ്പില്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍, കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുല്‍ മജീദ്, സംസ്ഥാന സെക്രട്ടറി പി.കെ അരവിന്ദന്‍, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, അനില്‍കുമാര്‍ വട്ടപ്പാറ തുടങ്ങി നേതാക്കള്‍ സംബന്ധിക്കും.

തുടര്‍ന്ന് അധ്യാപക പ്രകടനം നടക്കും, വനിതാ സമ്മേളനം കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഗൗജ വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ശര്‍മിള അധ്യക്ഷയാവും. തുടര്‍ന്ന് വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം എന്‍എസ് യു അഖിലേന്ത്യാ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്യും. രമേശ് കാവില്‍, ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍ തുടങ്ങി നേതാക്കള്‍ സംബന്ധിക്കും.

26 ന് കാലത്ത് പ്രതിനിധി സമ്മേളനവും യാത്രയയപ്പും,കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമാപന സമ്മേളനത്തില്‍ സംസ്ഥാന നേതാക്കള്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഇ.കെ സുരേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സജീവന്‍ കുഞ്ഞോത്ത്, രാമചന്ദ്രന്‍, കെ സജീഷ്, എന്‍ രാജേഷ്, കെ.പി നാരായണന്‍, പി.എം ശ്രീജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265489/kpsta-district-conference-at-perambra-preparations-are-complete)