---
title: "പേരാമ്പ്ര ബ്ലോക്ക് തല വനിത ഫെസ്റ്റ് കലോത്സവം സംഘടിപ്പിച്ചു"
english_title: "Perambra Block Head organized Women's Fest Kalotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265526/perambra-block-head-organized-womens-fest-kalotsavam"
published_at: "2025-01-24T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67936c74a686b_jameela.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് തല വനിത ഫെസ്റ്റ് കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര**: ബ്ലോക്ക് പഞ്ചായത്തിന്റെ 4 ാം വാര്‍ഷികത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് പേരാമ്പ്ര ബ്ലോക്ക് തലത്തില്‍ വനിത ഫെസ്റ്റ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: ബ്ലോക്ക് പഞ്ചായത്തിന്റെ 4 ാം വാര്‍ഷികത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് പേരാമ്പ്ര ബ്ലോക്ക് തലത്തില്‍ വനിത ഫെസ്റ്റ് സംഘടിപ്പിച്ചു.

കാതല്‍ 2കെ25 എന്ന പേരില്‍ നടത്തുന്ന ഫെസ്റ്റില്‍ പേരാമ്പ്ര ബ്ലോക്ക് അതിര്‍ത്തിയിലെ വിവിധമേഘലയില്‍ പ്രവര്‍ത്തിക്കുന്ന അംഗണവാടി ജീവനക്കാര്‍, ബ്ലോക്ക് ഘടക സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശാ വര്‍ക്കേഴ്സ്, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് വനിത ഫെസ്റ്റില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചത്.

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.കെ പ്രമോദ്, കെ. സുനില്‍, ഉണ്ണി വേങ്ങേരി, എന്‍.ടി ഷിജിത്ത്, കെ.കെ ബിന്ദു, സി.കെ ശശി, നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി, ബിഡിഒ കെ. ഖാദര്‍, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ പി.കെ രജിത, കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി അഷ്റഫ്, സി.എം സനാതനന്‍, കെ. അജിത, ഗിരിജ ശശി, പ്രഭാ ശങ്കര്‍, കെ.കെ. ലിസി, വഹീദ പാറേമ്മല്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ സ്വാഗതം പറഞ്ഞ ചടങ്ങിന് സിഡിപിഒ പി. ജമീല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265526/perambra-block-head-organized-womens-fest-kalotsavam)