---
title: "കേരള വാട്ടര്‍ അതോറിറ്റിയും കായണ്ണ ഗ്രാമ പഞ്ചായത്തും ജലജീവന്‍ പദ്ധതി കായണ്ണയിലും നടപ്പിലാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു "
english_title: "Kerala Water Authority and Kayanna Grama Panchayat have signed an agreement to implement the Jalajeevan project in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26555/kerala-water-authority-and-kayanna-grama-panchayat-have-signed-an-agreement-to-implement-the-jalajeevan-project-in-kayanna"
published_at: "2022-02-15T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b98cb1ae93_0000 WATERMARK.jpg"
keywords: []
---

# കേരള വാട്ടര്‍ അതോറിറ്റിയും കായണ്ണ ഗ്രാമ പഞ്ചായത്തും ജലജീവന്‍ പദ്ധതി കായണ്ണയിലും നടപ്പിലാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു 

> **Lead Summary:** **കായണ്ണ:** കേരള വാട്ടര്‍ അതോറിറ്റിയും കായണ്ണ ഗ്രാമ പഞ്ചായത്തും ജലജീവന്‍ പദ്ധതി കായണ്ണയിലും നടപ്പിലാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു.

## Article Content

**കായണ്ണ:** കേരള വാട്ടര്‍ അതോറിറ്റിയും കായണ്ണ ഗ്രാമ പഞ്ചായത്തും ജലജീവന്‍ പദ്ധതി കായണ്ണയിലും നടപ്പിലാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു.

പെരുവെണ്ണാമൂഴി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന് ശുദ്ധീകരിച്ച് ടെസ്റ്റ് ചെയ്ത ശുദ്ധമായ കുടിവെള്ളം യാതൊരുവിധ മോട്ടോര്‍ സംവിധാനങ്ങളുടെയും സഹായമില്ലാതെ ചെമ്പ്രവഴി കൊളോറുപാറയില്‍ ഒരു ടാങ്ക് നിര്‍മ്മിച്ച് അതിലേക്ക് ശേഖരിച്ച ശേഷം കായണ്ണയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ പൂവ്വത്താംകുന്നിലെ മറ്റൊരു ടാങ്കിലേക്ക് ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോട് കൂടി ശേഖരിക്കുന്നു.

നിലവില്‍ പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള പദ്ധതിയേയും കോര്‍ത്തിണക്കി കായണ്ണ ഗ്രാമ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തുമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും പൈപ്പുവഴി വറ്റാത്ത ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ജലജീവന്‍ പദ്ധതി ലക്ഷ്യമിടുന്നത്.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ പ്രത്യേകമായി ഓഫീസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതിയുടെ എഗ്രിമെന്റ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, സെക്രട്ടറി കെ.ടി. മനോജ് എന്നിവര്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. കാത്തിരുന്ന പദ്ധതി കായണ്ണയിലും നടപ്പിലാവുന്നതില്‍ നമുക്കും അഭിമാനിക്കാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26555/kerala-water-authority-and-kayanna-grama-panchayat-have-signed-an-agreement-to-implement-the-jalajeevan-project-in-kayanna)