---
title: "രാഷ്ട്രപതിയുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്സസ് മെഡല്‍ പി.സി പ്രേമന് ലഭിച്ചു"
english_title: "PC Preman received the President's Fire and Rescue Services Medal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265685/pc-preman-received-the-presidents-fire-and-rescue-services-medal"
published_at: "2025-01-25T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67948122d5d36_pc.JPG"
keywords: []
---

# രാഷ്ട്രപതിയുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്സസ് മെഡല്‍ പി.സി പ്രേമന് ലഭിച്ചു

> **Lead Summary:** **പേരാമ്പ്ര:** 2024 ലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്സസ് മെഡല്‍ പി.സി പ്രേമന് ലഭിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് സ്വദേശിയായ പാറച്ചാലില്‍ മീത്തല്‍ പി.സി. പ്രേമന്‍ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസറാണ്.

## Article Content

**പേരാമ്പ്ര:** 2024 ലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്സസ് മെഡല്‍ പി.സി പ്രേമന് ലഭിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് സ്വദേശിയായ പാറച്ചാലില്‍ മീത്തല്‍ പി.സി. പ്രേമന്‍ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസറാണ്.

കഴിഞ്ഞ 26 വര്‍ഷമായി സേവനത്തില്‍ തുടരുന്നു. മുയിപ്പോത്ത് പാറച്ചാലില്‍ മിത്തല്‍ ചന്തു നമ്പ്യാരുടെയും പരേതയായ ജാനകി അമ്മയുടെയും മകനാണ്. ഭാര്യ ടി ഷീന.

മക്കള്‍ പി.സി ഐശ്വര്യ (ജെഎച്ച്‌ഐ അരിക്കുളം പഞ്ചയത്ത്), പി.സി ആദര്‍ശ് (ബിഎസ് സി വിദ്യാര്‍ത്ഥി, എംഎംസി മൊടക്കല്ലൂര്‍). മരുമകന്‍ വൈശാഖ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265685/pc-preman-received-the-presidents-fire-and-rescue-services-medal)