---
title: "കെപിഎസ്ടിഎ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ ആരംഭിച്ചു."
english_title: "The KPSTA district conference began in Perambra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265773/the-kpsta-district-conference-began-in-perambra"
published_at: "2025-01-25T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794cf68ef5fc_aer.JPG"
keywords: []
---

# കെപിഎസ്ടിഎ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ ആരംഭിച്ചു.

> **Lead Summary:** **പേരാമ്പ്ര: **കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. പേരാമ്പ്ര ടൗണില്‍ ഹാളില്‍ ഡോ.കെ.ജി അടിയോടി നഗറില്‍ നടക്കുന്ന പരിപാടി ഷാഫിപറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. പേരാമ്പ്ര ടൗണില്‍ ഹാളില്‍ ഡോ.കെ.ജി അടിയോടി നഗറില്‍ നടക്കുന്ന പരിപാടി ഷാഫിപറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു.

കേരള ചരിത്രത്തില്‍ മുമ്പെങ്ങുമ്മില്ലാത്ത വിധം അധ്യാപകദ്രോഹ നടപടികളിലൂടെയാണ് ഈ സര്‍ക്കാര്‍ കടന്ന് പോകുന്നതെന്നും എംപി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ടി.ടി ബിനു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ മുഖ്യാതിഥി ആയിരുന്നു.

കെപിഎസ്ടിഎ സംസ്ഥാന പ്രസിഡണ്ട് കെ.അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍ ഉപഹാര സമര്‍പ്പണം നടത്തി.

കെ പി എസ് പി എസ് സംസ്ഥാന ട്രഷറര്‍ അനില്‍കുമാര്‍ വട്ടപ്പാറ, കെപിഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാര്‍ പി.എസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ , കെപിസിസി മെമ്പര്‍ സത്യം കടിയങ്ങാട്, ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം യു.സി ഹനീഫ, സംസ്ഥാന നിര്‍മ്മാണ സമിതി അംഗങ്ങളായ പി.എം ശ്രീജിത്ത്, ടി.അശോക് കുമാര്‍ . പി.ആബിദ്, സജീവന്‍ കുഞ്ഞോത്ത്, പി രാമചന്ദ്രന്‍ , പി.ഷാജുകൃഷ്ണന്‍ , പി. കെ പ്രവീണ്‍ ,.പി.കെ രാധാകൃഷ്ണന്‍ , ടി. സി സുജയ , സംസ്ഥാന കമ്മിറ്റി അംഗം എ.റഷീദ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് അധ്യാപക പ്രകടനം നടന്നു. ജില്ല സെക്രട്ടറി ഇ.കെ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ല ട്രഷറര്‍ എ.ക്യഷ്ണമണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265773/the-kpsta-district-conference-began-in-perambra)