---
title: "അഖില കേരള ബാലചിത്രരചനാ മത്സരം നടത്തി"
english_title: "All Kerala children's drawing competition was conducted at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265793/all-kerala-childrens-drawing-competition-was-conducted-at-perambra"
published_at: "2025-01-25T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794e1d187395_323.JPG"
keywords: []
---

# അഖില കേരള ബാലചിത്രരചനാ മത്സരം നടത്തി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലാപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 7 ാം മത് അഖില കേരള ബാലചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലാപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 7 ാം മത് അഖില കേരള ബാലചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷത വഹിച്ചു.

വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ എല്ലാ കുട്ടികള്‍ക്കും മെഡലുകളും അംഗീകാരവും നല്‍കി. ചിത്രങ്ങള്‍ വിലയിരുത്തിയ ശേഷം സ്വര്‍ണമെഡലുള്‍പെടെയുള്ള സമ്മാനങ്ങളും നല്‍കുന്നതാണ്.

ചിത്രോത്സവം 2025 പരിപാടിയുടെ ഭാഗമായി പേരാമ്പ്ര മേഖലയിലെ ചിത്രകലാ അധ്യാപകരെ ആദരിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം സി.എം. സജു, പ്രിന്‍സിപ്പാള്‍ ഷാജുകുമാര്‍, പ്രധാനധ്യാപകന്‍ പി സുനില്‍കുമാര്‍, ഷിജു കെ ദാസ്, പി. നിഷ തുടങ്ങയവര്‍ സംസാരിച്ചു. കെ.എം. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265793/all-kerala-childrens-drawing-competition-was-conducted-at-perambra)